ദ്വാരകേ ദ്വാരകേ

ദ്വാരകേ...ദ്വാരകേ...
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപന ഗോപുരമേ
കോടിജന്മങ്ങളായ്‌ നിൻ സ്വരമണ്ഡപം
തേടിവരുന്നു മീരാ
നൃത്തമാടിവരുന്നു മീരാ..
ദ്വാരകേ ദ്വാരകേ
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപന ഗോപുരമേ

അഷ്ടമംഗല്യവുമായ്‌ അമൃതകലശവുമായ്‌
അഷ്ടമിരോഹിണീ അണയുമ്പോൾ
വാതിൽ തുറക്കുമ്പോൾ - ഇന്നു
ചുണ്ടിൽ യദുകുല കാംബോജിയുമായ്‌
ചുംബിക്കുവാന്‍ വന്നൂ
ശ്രീപദം ചുംബിക്കുവാന്‍ വന്നൂ
മീരാ..മീരാ..
നാഥന്റെ ആരാധികയാം മീരാ
ദ്വാരകേ ദ്വാരകേ...

അംഗുലിലാളനത്തില്‍ അധരശ്വസനങ്ങളില്‍
തൻകര പൊൻകുഴൽ തുടിക്കുമ്പോള്‍
പാടാൻ കൊതിയ്ക്കുമ്പോൾ - എന്റെ
പ്രേമം രതിസുഖസാരേ പാടി
പൂജിയ്ക്കുവാൻ വന്നു
ശ്രീപദം പൂജിയ്ക്കുവാൻ‍ വന്നു
മീരാ..മീരാ..
നാഥന്റെ ആരാധികയാം മീരാ

ദ്വാരകേ ദ്വാരകേ
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപന ഗോപുരമേ
കോടിജന്മങ്ങളായ്‌ നിൻ സ്വരമണ്ഡപം
തേടിവരുന്നു മീരാ
നൃത്തമാടിവരുന്നു മീരാ
ദ്വാരകേ ദ്വാരകേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Dwarake dwarake

Additional Info

അനുബന്ധവർത്തമാനം