കൈതപ്രം ദാമോദരൻ നമ്പൂതിരി

ആദ്യ ചലച്ചിത്രഗാനത്തിലൂടെത്തന്നെ മലയാളത്തിനു പ്രിയങ്കരനായി മാറിയ ചലച്ചിത്രഗാന രചയിതാവ്‌, ചലച്ചിത്രങ്ങളിൽ സംഗീതജ്ഞനായി വേഷമിടുവാൻ സംവിധായകര്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുക്കുന്ന അഭിനേതാവ്‌,"ദേവദുന്ദുഭി സാന്ദ്രലയം" മുതല്‍ ആബാലവൃദ്ധം ജനങ്ങള്‍ നൃത്തം വച്ച‍ "ലജ്ജാവതി" എന്ന ഗാനം വരെയും പിറന്നു വീണത്‌ ഒരേ ആളിന്റെ തൂലികയില്‍ നിന്നാണൊ എന്നു തോന്നിപ്പിക്കുമാറും വ്യത്യസ്തതയേറിയ ഗാനങ്ങള്‍ രചിക്കുന്നതും വേറെയാരുമല്ല.പയ്യന്നൂര്‍ക്കാരനായ വേദ പണ്ഡിതന്‍ "കൈതപ്രം ദാമോദരന്‍ നമ്പൂതിരി". 1986 ല്‍ ഫാസിലിന്റെ "എന്നെന്നും കണ്ണേട്ടന്റെ" എന്ന ചലച്ചിത്രത്തിലൂടെ രംഗത്തെത്തിയ കൈതപ്രം തിരുമേനിക്ക്‌ പിന്നീട്‌ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.'കുടുംബപുരാണ'ത്തോടെ തിരക്കുള്ള ഗാനരചയിതാവായി. 'സോപാന'ത്തിലൂടെ തിരക്കഥാകൃത്തായി. ആര്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള, സ്വാതിതിരുനാള്‍, ഭരതം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 1993ല്‍ പൈതൃകത്തിലെ ഗാനങ്ങള്‍ക്കും 1996ല്‍ അഴകിയ രാവണനിലെ ഗാനങള്‍ക്കും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ബഹുമതി ലഭിച്ചു. 1996ല്‍ ദേശാടനത്തിലൂടെ സംഗീതസംവിധായകനായി. 1997ല്‍ കാരുണ്യത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു.

പയ്യന്നൂര്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി 1950ല്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പഴശ്ശിത്തമ്പുരാന്‍, കെ പി പണിക്കര്‍, പൂഞ്ഞാര്‍ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ് വി എസ് നാരായണന്‍ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. 'തിരുവരങ്ങി'ലെയും 'നാട്യഗൃഹ'ത്തിലെയും നടനും ഗായകനുമായി. ഇതിനിടെ ടെലികമ്യൂണിക്കേഷനില്‍ ഡിപ്ളോമ നേടി.

ശാസ്ത്രീയ സംഗീതത്തിലെ ആജീവനാന്ത
പ്രവര്‍ത്തനത്തിനു തുളസീവന പുരസ്കാരം,കവിതയ്ക്ക് കുട്ടമത്ത് അവാര്‍ഡ്,
എന്നിവക്കു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് അവാര്‍ഡുകള്‍
നേടിയിട്ടുണ്ട്."തീച്ചാമുണ്ഡി" , "കൈതപ്രം കവിതകള്‍" എന്നീ കവിതാ സമാഹാരങ്ങളും
"സ്നേഹ രാമായണം" എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഭാര്യ : ദേവി അന്തര്‍ജ്ജനം
മക്കള്‍ ; ദീപാങ്കുരന്‍,ദേവ ദര്‍ശന്‍
വിലാസം : കാരുണ്യം,തിരുവണ്ണൂര്‍ നട,കോഴിക്കോട് -29

 

 

സംഭാഷണം

ചിത്രം Year
സോപാ‍നം 1993

ഗാനരചനകൾ

സംഗീതം പകര്‍ന്ന ഗാനങ്ങള്‍

തലക്കെട്ട് Film/album Singer Raaga
അമ്പിളിപ്പൂവട്ടം എന്ന് സ്വന്തം ജാനകിക്കുട്ടി കെ ജെ യേശുദാസ്
ആറ്റു നോറ്റുണ്ടായൊരുണ്ണി ശാന്തം
ഇനിയും പരിഭവമരുതേ കൈക്കുടന്ന നിലാവ് കെ ജെ യേശുദാസ്
എങ്ങനെ ഞാൻ ഉറക്കേണ്ടൂ ദേശാടനം സുജാത മോഹൻ
എന്തെന്നറിയാത്തൊരാരാധന തീർത്ഥാടനം കെ എസ് ചിത്ര കല്യാണവസന്തം
എന്നുവരും നീ എന്നുവരും നീ കണ്ണകി കെ ജെ യേശുദാസ് ശങ്കരാഭരണം
എന്നോടെന്തിനീ പിണക്കം കളിയാട്ടം ഭാവന രാധാകൃഷ്ണൻ
എന്നോടെന്തിനീ പിണക്കം - ഫീമെയിൽ കളിയാട്ടം ഭാവന രാധാകൃഷ്ണൻ
കണ്ണാ ഓടി വാ ശാന്തം കെ ജെ യേശുദാസ് ഹിന്ദോളം
കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ അഗ്നിസാക്ഷി സുജാത മോഹൻ
കതിവന്നൂർ വീരനെ കളിയാട്ടം കല്ലറ ഗോപൻ
കതിവന്നൂർ വീരനെ നോമ്പു കളിയാട്ടം ശ്രീജ (ഗായിക)
കളിവീടുറങ്ങിയല്ലോ ദേശാടനം
ഗംഗേ മഹാമംഗളേ അഗ്നിസാക്ഷി
ഗോപാലികേ നീകണ്ടുവോ താലോലം കെ ജെ യേശുദാസ്
ചെമ്പകപ്പൂമൊട്ടിനുള്ളിൽ എന്ന് സ്വന്തം ജാനകിക്കുട്ടി കെ എസ് ചിത്ര
ജ്വാലാമുഖമായ് പടന്നുയർന്ന അഗ്നിസാക്ഷി കെ ജെ യേശുദാസ്
തേൻ തുളുമ്പും ഓർമ്മയായി എന്ന് സ്വന്തം ജാനകിക്കുട്ടി കെ ജെ യേശുദാസ്
ദൈവമേ നിന്റെ ദിവ്യകാരുണ്യം കാരുണ്യം
പങ്കജവൈരിയെ ചിന്തിച്ചു അഗ്നിസാക്ഷി സുധാ രഞ്ജിത്ത്
പയ്യന്നൂർ പവിത്രം കാൽച്ചിലമ്പ് കെ എസ് ചിത്ര ആരഭി
പയ്യന്നൂർ പവിത്രം പൊൻ വിരലിൽ കാൽച്ചിലമ്പ് ദീപാങ്കുരൻ
പാടാത്ത വൃന്ദാവനം താലോലം കെ ജെ യേശുദാസ്
പാർവണ പാൽമഴ എന്ന് സ്വന്തം ജാനകിക്കുട്ടി കെ എസ് ചിത്ര
പൂമുഖം വിടർന്നാൽ കാരുണ്യം കെ ജെ യേശുദാസ് മോഹനം

ആലപിച്ച ഗാനങ്ങൾ

കഥ

ചിത്രം Year
സോപാ‍നം 1993

തിരക്കഥ

ചിത്രം Year
സോപാ‍നം 1993

എഡിറ്റിങ് ചരിത്രം

എഡിറ്റർsort icon സമയം ചെയ്തതു്
Kiranz 19 Sep 2010 - 19:41
ജിജാ സുബ്രഹ്മണ്യൻ 16 Apr 2010 - 19:06
Comment