ശരത്ത്

Name in English: 
Sarath - Music Director-Playback Singer-Carnatic Vocalist

(സംഗീത സം‌വിധായകന്‍ -പിന്നണി ഗായകൻ - കർണ്ണാടക സംഗീതജ്ഞൻ)
യഥാര്‍ത്ഥ  പേര്‍ വി എസ് സുജിത്ത് . കൊല്ലം നഗരത്തിലെ ആനന്ദവല്ലീശ്വരത്ത് ജനിച്ചു. ക്രേവന്‍ എല്‍ എം എസ് ഹൈസ്കൂളില്‍ നിന്നും എസ് എസ് എല്‍ സി ജയിച്ചു. ശേഷം ബാലമുരളീകൃഷ്ണയുടെയും  ബി ഏ ചിദംബരനാഥിന്റെയും അടുക്കല്‍ നിന്നും സംഗീതം തുടര്‍ന്ന് അഭ്യസിച്ചു.

സ്കൂള്‍ കലാമത്സരങ്ങളില്‍ ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും നിരവധി തവണ  സംസ്ഥാന തലത്തില്‍ ജേതാവായിട്ടുണ്ട്.  ഒന്നിങ്ങു വന്നെങ്കില്‍ (1985) എന്ന ചിത്രത്തില്‍ ശ്യാം സം‌വിധാനം ചെയ്ത "ഡും ഡും ഡും സ്വരമേളം ഒരുക്കുന്നു നീയെന്ന് മുന്നില്‍" എന്ന ഗാനത്തിനു ശബ്ദം നല്‍കിക്കൊണ്ടാണ്‌ സിനിമാ രംഗത്തേക്ക് കടന്നു വന്നത്.  ക്ഷണക്കത്ത് (1990)  എന്ന ചിത്രത്തിലാണ്‌ ആദ്യമായി സംഗീത സം‌വിധാനം നിര്‍‌വഹിച്ചത്.  അനുജന്‍ രഞ്ജിത്തും ഗായനകാണ്‌.

പശ്ചാത്തല സംഗീതം

സംഗീതം പകര്‍ന്ന ഗാനങ്ങള്‍

തലക്കെട്ട് Film/album Singer Raaga
അനുരാഗിണീ നിനക്കടയാളമായ്ത്തന്ന ഇവൻ മേഘരൂപൻ കെ ജെ യേശുദാസ്
അരികിൽ നീയില്ലയെന്ന സത്യത്തിനെ തിരക്കഥ മധു ബാലകൃഷ്ണൻ
ആ രാഗം മധുമയമാം രാഗം ക്ഷണക്കത്ത് കെ ജെ യേശുദാസ് ഹംസധ്വനി
ആകാശദീപമെന്നുമുണരുമിടമായോ ക്ഷണക്കത്ത്
ആണ്ടേലോണ്ടേ നേരേ കണ്ണിൽ ഇവൻ മേഘരൂപൻ രമ്യ നമ്പീശൻ
ആനന്ദം പരമാനന്ദമാണെന്റെ പുള്ളിമാൻ ശരത്ത്
ഇനി മാനത്തും നക്ഷത്രപൂക്കാലം കവർ സ്റ്റോറി കെ എസ് ചിത്ര
ഇനിയെന്നു കാണും ഞാൻ ഗോപീചന്ദനം പി ഉണ്ണിക്കൃഷ്ണൻ
ഇന്നലെ ഞാനൊരു മുല്ല നട്ടു ഇവൻ മേഘരൂപൻ സുനിത നെടുങ്ങാടി
എന്തേ ഹൃദയതാളം തൽസമയം ഒരു പെൺകുട്ടി
എന്തേ ഹൃദയതാളം(M) തൽസമയം ഒരു പെൺകുട്ടി മധു ബാലകൃഷ്ണൻ
ഒടുവിലൊരു ശോണരേഖയായ് തിരക്കഥ കെ എസ് ചിത്ര
ഓ തിങ്കൾ പക്ഷീ തൽസമയം ഒരു പെൺകുട്ടി കെ എൽ ശ്രീറാം
ഓ മറിമായൻ കവിയല്ലേ ഇവൻ മേഘരൂപൻ
ഓ വാനമേ പുള്ളിമാൻ നിഷാദ്
ഓർമ്മകളിൽ ഞാറ്റുവേലക്കിളികൾ ചൈത്രഗീതങ്ങൾ കെ എസ് ചിത്ര
കണ്ണാരൻ തുമ്പീ (M) തൽസമയം ഒരു പെൺകുട്ടി മനോ
കണ്ണാരൻ തുമ്പീ (F) തൽസമയം ഒരു പെൺകുട്ടി രാജലക്ഷ്മി
കരയാതെ കണ്ണുറങ്ങ് സാഗരം സാക്ഷി കെ എസ് ചിത്ര
കളിയരങ്ങിലൊരു പുള്ളിമാൻ സന്നിധാനന്ദൻ
കാതരേ ചൈത്രഗീതങ്ങൾ
കാളിന്ദിയിൽ തേടി സിന്ദൂരരേഖ കെ ജെ യേശുദാസ് ശ്രീരാഗം
കാളിന്ദിയിൽ തേടി സിന്ദൂരരേഖ കെ ജെ യേശുദാസ് ശ്രീരാഗം
ചാമ്പയ്ക്കാ ചുണ്ടാണേ നല്ല പാട്ടുകാരേ
തക്കുതിക്കു നക്കുതിക്കു തൽസമയം ഒരു പെൺകുട്ടി സിയാദ് കെ

അസിസ്റ്റന്റ് സംവിധാനം

ചിത്രം Year
മേക്കപ്പ് മാൻ 2011

എഡിറ്റിങ് ചരിത്രം

എഡിറ്റർ സമയം ചെയ്തതു്
Kiranz 2 Mar 2012 - 19:53
Kiranz 2 Oct 2010 - 13:21
Kiranz 2 Oct 2010 - 13:19
Kiranz 2 Oct 2010 - 13:17
tester 27 Feb 2009 - 01:25
Comment