ബോംബെ രവി

Name in English: 
Bombay Ravi (Music Director)
Date of Birth: 
Wed, 03/03/1926
Date of Death: 
Wed, 07/03/2012
Audio: 


If you cannot hear the audio
You may need: Adobe Flash Player.

"ബോംബെ രവിയുടെ ചില ഗാനങ്ങൾ കേൾക്കാം"

(സംഗീത സംവിധായകൻ).1926 മാർച്ച് മൂന്നിന് ഹരിയാനയിലെ ഗുഡ്ഗാവിൽ ജനിച്ച രവിശങ്കർ ശർമ്മ എന്ന ബോംബെ രവി 2012 മാർച്ച് 7ന് വാർദ്ധക്യ സഹജമായ അസുഖങ്ങൾ നിമിത്തം അന്തരിച്ചു.ഹരിഹരന്റെ സിനിമകളിൽ മനോഹരങ്ങളായ ഗാനങ്ങളൊരുക്കിയാണ് മലയാളത്തിൽ രവി ബോംബേ ഏറെ ശ്രദ്ധേയനാകുന്നത്.2005ൽ പുറത്തിറങ്ങിയ ഹരിഹരന്റെ തന്നെ "മയൂഖമെന്ന" ചിത്രത്തിനാണ് രവി മലയാളത്തിൽ അവസാനമായി സംഗീതം നിർവ്വഹിച്ചത്.സംഗീതം സൃഷ്ടിച്ചതിനു ശേഷം അതിനൊത്ത  വരികകളെഴുതിക്കുക എന്നതിനു പകരം വരികൾക്ക് ഈണം കൊടുക്കുന്നതിൽ രവി പുലർത്തിയിരുന്ന നിഷ്ക്കർഷ കാവ്യഗുണങ്ങളേറിയ ഒട്ടേറെ ഗാനങ്ങൾ മലയാളത്തിനു സമ്മാനിക്കുന്നതിന് കാരണമായി.

ചെറുപ്പകാലത്ത് ശാസ്ത്രീയ സംഗീതത്തിൽ പ്രത്യേകമായ ശിക്ഷണം ലഭിച്ചിരുന്നില്ല എങ്കിലും പിതാവിന്റെ ഭജൻ ആലാപനം കുട്ടിയായ രവിയെ ആകർഷിച്ചു,ഒപ്പം അത് പരിശീലിക്കുകയും ചെയ്തു. ഹാർമ്മോണിയവും ഒപ്പം മറ്റ് സംഗീത ഉപകരണങ്ങളും കൈകാര്യം ചെയ്യാൻ സ്വയം പഠിച്ചു. കുടുംബഭാരം നിമിത്തം ആദ്യനാളുകളിൽ ഇലക്ട്രീഷ്യനായി ഉദ്യോഗം നോക്കി ഡൽഹിയിലെത്തിച്ചേർന്ന രവി,തനിക്ക് സംഗീതജ്ഞനും ഗായകനും ആകണമെന്നുള്ള അദമ്യമായ ആഗ്രഹപ്രകാരം ബോംബെയിലേക്ക് വണ്ടികയറി. ബോംബെയിലെ ആദ്യകാല ജീവിതത്തിൽ ഏറെ യാതനകൾ സഹിച്ച രവി പലപ്പോഴും റെയിൽവേ സ്റ്റേഷനിലും മറ്റും അന്തിയുറങ്ങേണ്ടി വന്നു. പല ഗാനസദസ്സുകളിലും ഓർക്കസ്ട്രകളിലും ചെറിയ അവസരങ്ങൾ ലഭിച്ചുവെങ്കിലും മിക്കപ്പോഴും പ്രതിഫലമൊന്നും ലഭിക്കാതെ വഞ്ചിതനാകേണ്ടി വന്നു. ദിവസത്തിൽ പലപ്പോഴും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുവാൻ പണമുണ്ടായിരുന്ന രവിക്ക് പിതാവ് അയച്ച് കൊടുത്തിരുന്ന രൂപ കൊണ്ട് മാത്രം അധിക കാലം ബോംബെയിൽ സംഗീതജീവിതം സ്വപ്നം കണ്ട് തുടരുവാൻ കഴിഞ്ഞിരുന്നില്ല. ഇലക്ട്രീഷ്യനായ രവി പലപ്പോഴും ഇലക്ട്രിക്കൽ ഉപകരണങ്ങൾ നന്നാക്കി കൊടുത്ത് ഉപജീവനം നയിച്ചിരുന്നു. ഭാര്യയും മകനും കൂടി ബോംബെയിൽ എത്തിയതോടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി.

ഇക്കാലയളവിൽ സംഗീതസംവിധായകൻ ഹേമന്ദ് കുമാറിനെ പരിചയപ്പെടാൻ കഴിഞ്ഞത് രവിയുടെ സംഗീതജീവിതത്തിലെ വഴിത്തിരിവായിരുന്നു.1952ൽ ഹേമന്ദ് കുമാർ തന്റെ “വന്ദേമാതരം” എന്ന ചിത്രത്തിനു വേണ്ടി കോറസ് പാടാൻ രവിക്ക് അവസരം കൊടുത്തു. തുടർന്ന് ഹേമന്ദ് കുമാറിന്റെ സഹായിയായി തുടക്കത്തിൽ തബല വായിച്ചും ഉറുദു ലിറിക്സുകളിൽ സഹായിച്ചും പതിയെ സംഗീതസംവിധാനത്തിലും അവസരങ്ങൾ നേടുകയായിരുന്നു. രവി എന്ന പുതു സംഗീതജ്ഞന്റെ കഴിവുകളാണ് പിന്നീട് സംഗീതലോകം ദർശിച്ചത്.ഹേമന്ദ് കുമാറിനു ശേഷം ഗുരുദത്ത് മുഖേനയും സംഗീത സംവിധാനജോലികളും ഒപ്പം നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആശാ ഭോസ്ലെ , മഹേന്ദ്രകപൂർ എന്നിവരെ ഉത്തരേന്ത്യയിലെ ജനപ്രീതിയുള്ള ഗായകരാക്കുന്നതിൽ രവി വഹിച്ച പങ്ക് ചെറുതല്ല.1970തിനു ശേഷം 82ൽ തിരിച്ചെത്തുന്നത് വരെയുള്ള കാലഘട്ടത്തിൽ പ്രൊഫഷണൽ സംഗീതമേഖലയിൽ നിന്ന് മാറിനിന്നു.

1982ൽ “നിക്കാഹ്” എന്ന ഹിന്ദി ചലച്ചിത്രത്തിന് സംഗീതം പകർന്നു കൊണ്ട് പ്രൊഫഷണൽ സംഗീത മേഖലയിലേക്ക് തിരിച്ചെത്തി. ഇടവേളക്കു ശേഷം തിരിച്ചെത്തിയത് “ബോംബെ രവി” എന്ന പേരിലാണ്. 1986ൽ മലയാളത്തിലെ പ്രഗൽഭനായ സംവിധായകൻ ഹരിഹരന്റെ "പഞ്ചാഗ്നി" എന്ന ചിത്രത്തിലെ ഗാനങ്ങളൊരുക്കി മലയാളത്തിൽ ശ്രദ്ധേയനായി. അതേ വർഷം തന്നെ ഹരിഹരനൊരുക്കിയ  നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം പകർന്നത് ബോംബെ രവി ആയിരുന്നു. നഖക്ഷതങ്ങൾക്ക് വേണ്ടി കെ എസ് ചിത്ര ആലപിച്ച “മഞ്ഞൾപ്രസാദവും” എന്ന ഗാനത്തിന് ചിത്രയെ മികച്ച പിന്നണിഗായികക്കുള്ള ദേശീയ അവാർഡിനർഹയാക്കി. 1989ൽ പുറത്തിറങ്ങിയ ഭരതന്റെ വൈശാലിയെന്ന ചിത്രത്തിലും ബോബെ രവി സംഗീതം നൽകിയ “ഇന്ദുപുഷ്പം ചൂടി നിൽക്കുമെ”ന്ന ഗാനത്തിന് ചിത്രയെ ഒരിക്കൽ കൂടീ ദേശീയ അവാർഡിനർഹയാക്കിയിരുന്നു.

1988ൽ ഭാര്യ മരിച്ചതിനു ശേഷമുള്ള വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ല.മകൻ അജയ്,മരുമകളും മറാത്തി നടിയുമായ വർഷ ഉസ്ഗ്വാവുങ്കർ എന്നിവർ നടത്തിയ സ്വത്ത് തർക്കം രവിയുടെ ജീവിതത്തിൽ ഏറെ ദു:ഖകരമായ അനുഭവമായിരുന്നു.

Filmfare nominations:
Chaudhvin Ka Chand (1960)
Do Badan (1966)
Humraaz (1967)
Ankhen (1968)
Nikaah (1982). 

Filmfare awards
Gharana (1961)
Khandaan (1965)

അവലംബം: ഡെക്കാൻ ക്രോണിക്കിൾ

Awards

അവാർഡ് വിഭാഗം അവാർഡ് ചിത്രം വർഷംsort icon
മികച്ച സംഗീതസംവിധാനം സംസ്ഥാന ചലച്ചിത്ര അവാർഡ് നഖക്ഷതങ്ങൾ 1986
മികച്ച സംഗീതസംവിധാനം സംസ്ഥാന ചലച്ചിത്ര അവാർഡ് സർഗ്ഗം 1992
മികച്ച സംഗീതസംവിധാനം ദേശീയ ചലച്ചിത്ര അവാർഡ് പരിണയം 1995
മികച്ച സംഗീതസംവിധാനം ദേശീയ ചലച്ചിത്ര അവാർഡ് സുകൃതം 1995

സംഗീതം പകര്‍ന്ന ഗാനങ്ങള്‍

തലക്കെട്ട് Film/album Singer Raaga
അഞ്ചു ശരങ്ങളും പരിണയം കെ ജെ യേശുദാസ്
അതിരുകളറിയാത്ത പക്ഷി ഗസൽ കെ ജെ യേശുദാസ്
അനാദിഗായകൻ പാടുന്നു ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ കെ ജി മാർക്കോസ്
അന്ധകാരം പാഥേയം കെ ജെ യേശുദാസ്
ആ രാത്രി മാഞ്ഞു പോയീ പഞ്ചാഗ്നി കെ എസ് ചിത്ര ശുദ്ധധന്യാസി
ആന്ദോളനം സർഗ്ഗം
ആരെയും ഭാവഗായകനാക്കും നഖക്ഷതങ്ങൾ കെ ജെ യേശുദാസ്
ഇനിയുമുണ്ടൊരു ജന്മമെങ്കിൽ ഗസൽ
ഇന്ദുപുഷ്പം ചൂടി നിൽക്കും വൈശാലി കെ എസ് ചിത്ര
ഇന്ദുലേഖ കൺ തുറന്നു ഒരു വടക്കൻ വീരഗാഥ കെ ജെ യേശുദാസ്
ഇന്ദ്രനീലിമയോലും വൈശാലി കെ എസ് ചിത്ര
ഇന്നെന്റെ ഖൽബിലെ ഗസൽ
ഇശൽ തേൻ കണം ഗസൽ
ഈ പുഴയും മയൂഖം കെ എസ് ചിത്ര
ഉണ്ണിഗണപതി തമ്പുരാനേ ഒരു വടക്കൻ വീരഗാഥ
ഉത്രാളിക്കാവിലെ വിദ്യാരംഭം കെ ജെ യേശുദാസ്
എന്തിനധികം പറയുന്നഛാ ഒരു വടക്കൻ വീരഗാഥ കെ ജെ യേശുദാസ്
ഏഴാം ബഹറിന്റെ (ആരു നീ) ഗസൽ
ഒരു നൂറു ജന്മം മനസ്സിൽ ഒരു മഞ്ഞുതുള്ളി കെ ജെ യേശുദാസ്
കടലിന്നഗാധമാം നീലിമയിൽ സുകൃതം
കണ്ണാടിയാദ്യമായെൻ സർഗ്ഗം കെ എസ് ചിത്ര
കരയും തിരയും ഗസൽ
കളരിവിളക്ക് തെളിഞ്ഞതാണോ ഒരു വടക്കൻ വീരഗാഥ കെ എസ് ചിത്ര
കാറ്റിനു സുഗന്ധമാണിഷ്ടം മയൂഖം കെ ജെ യേശുദാസ് ഹിന്ദോളം
കൂടില്ലാക്കിളികൾ കളിവാക്ക് കെ എസ് ചിത്ര

എഡിറ്റിങ് ചരിത്രം

എഡിറ്റർ സമയം ചെയ്തതു്
Kiranz 8 Mar 2012 - 02:26 ഓഡിയോ കൊളാഷ്-ക്ലിപ്പ് ചേർത്തു.
Kiranz 7 Mar 2012 - 22:43 ചില തെറ്റുകൾ തിരുത്തി.
Dileep Viswanath 7 Mar 2012 - 22:23 ആർട്ടിസ്റ്റ് പ്രൊഫൈൽ എഴുതിച്ചേർത്തു.
tester 26 Feb 2009 - 23:43
Comment