നേഹ സക്സേന

Neha Saxena

1991 ഏപ്രിൽ 24 -ന് ഉത്തർപ്രദേശിലെ ആഗ്രയിൽ ജനിച്ചു. മോഡലിംഗ് ചെയ്തുകൊണ്ടാണ് നേഹ സക്സേന തന്റെ കരിയർ തുടങ്ങുന്നത്. 2009 -ൽ Sajan Ghar Jaana Hai എന്ന ടെലിവിഷൻ സീരീയലിലൂടെയാണ് നേഹ അഭിനയരംഗത്തേയ്ക്കെത്തുന്നത്. അഞ്ചിലധികം ഹിന്ദി സീരിയലുകളിൽ അഭിനയിച്ചു. 2016 -ൽ മമ്മൂട്ടി ചിത്രമായ കസബ എന്ന സിനിമയിലൂടെയാണ് നേഹ മലയാളത്തിലെത്തുന്നത്. തുടർന്ന്  2017- ൽ മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ അഭിനയിച്ചു. അഞ്ചിലധികം മലയാള സിനിമകളിൽ നേഹ സക്സേന അഭിനയിച്ചിട്ടുണ്ട്.