മേഘ മഹേഷ്

Megha Mahesh

കണ്ണൂർ തളിപ്പറമ്പ് സ്വദേശി. അച്ഛൻ ബാലതിലകൻ. അമ്മ രഞ്ജന 
മധുരനൊമ്പരക്കാറ്റ് എന്ന സിനിമയുടെ ചിത്രീകരണം കാണാൻ പോയ മേഘ, ഒട്ടും പ്രതീക്ഷിക്കാതെ ആണ് അതെ സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത് . ചിത്രീകരണം നടക്കുന്നതിനിടയിൽ കാഴ്ചക്കാരിൽ ഒരാൾ ആയി നിന്ന മേഘയെ സംവിധായകൻ കമൽ ശ്രദ്ധിക്കുകയും "ശ്രീക്കുട്ടി" ആയി അഭിനയിപ്പിക്കുകയായിരുന്നു. പിന്നീട് കമലിന്റെ തന്നെ രാപ്പകൽ എന്ന ചിത്രത്തിലും മേഘ അഭിനയിച്ചു. 
എൽ ബി എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസർഗോഡ് നിന്നും പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ മേഘ, ഭർത്താവ് മഹേഷ് മോഹൻദാസും മകൾ ഗൗരി പാർവ്വതിയുമൊത്ത് ദുബായിൽ താമസിക്കുന്നു.

മെയിൽ 
ഫേസ്ബുക്ക് പ്രൊഫൈൽ