മജ സന്ധ്യ

Maja Sandhya

ചോതിയുടെയും തങ്കമ്മയുടെയും മകനായി പിറവത്തിനടുത്ത് വെളിയനാട് എന്ന ഗ്രാമത്തിൽ ജനിച്ചു.  വെളിയനാട്  ജി യുപിഎസ്, സെന്റ് പോൾസ് എച്ച്‌ എസ് എന്നിവിടങ്ങളിലായിരുന്നു മജേഷിന്റെ വിദ്യാഭ്യാസം. ഒൻപതാം ക്ളാസ് വരെ പഠിക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.

ടിക്ടോക്കിൽ കുഞ്ഞു വീഡിയോകൾ ഇട്ടുകൊണ്ടാണ് മജേഷ് തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ടിക്ടോക് വീഡിയോകൾ വൈറലായതോടെ മജ സന്ധ്യ ശ്രദ്ധിയ്ക്കപ്പെടാൻ തുടങ്ങി. അത് സിനിമാ പ്രവേശനത്തിന് സഹായകമായി.

നായാട്ട് (2021)കേശു ഈ വീടിന്റെ നാഥൻ, എന്നിവയുൾപ്പടെ ഏഴ് മലയാള ചിത്രങ്ങളിലും ഗണെശപുരം എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നാല് ഷോർട്ട് ഫിലിമുകളിലും രണ്ട് മ്യൂസിക്  ആൽബങ്ങളിിലും അഭിനയിച്ചു. ചുമട്ട് തൊഴിലാളിയായി ജോലി നോക്കുന്നു.

മജേഷിന്റെ ഭാര്യ സന്ധ്യ ഹൈക്കോടതി ജീവനക്കാരിയാണ്. 

മജേഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെയുണ്ട്