മദൻ ബാബു

Madan Babu
Date of Birth: 
ചൊവ്വ, 20 April, 1971

പരേതനായ ബാലസുബ്രമണ്യന്റേയും മീനാക്ഷിയുടേയും മകനായി പാലക്കാട് ജനിച്ചു. പി എം ജി ഹൈസ്കൂളിലായിരുന്നു മദൻ ബാബുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പാലക്കാട് വിക്റ്റോറിയ കോളേജിൽ നിന്നും പ്രീഡിഗ്രി, ഡിഗ്രി, പിജി എന്നിവ പൂർത്തിയാക്കി. അതിനുശേഷം കൊച്ചി കേരള പ്രസ് അക്കാദമിയിൽ നിന്നും സെക്കൻഡ് റാങ്കോട് കൂടി ജേർണലിസം പി ജി ഡിപ്ലോമ വിജയിച്ചു. കേരള കൗമുദിയിൽ പത്രപ്രവർത്തകനായാണ് മദൻ ബാബു തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് ആ ജോലി വിട്ട് ഗവണ്മെന്റ് ജോലിയിൽ ചേർന്ന അദ്ധേഹം ഇപ്പോൾ ഗവണ്മെന്റ് സർവീസിൽ ജോയ്ന്റ് സെക്രട്ടറിയാണ്.

സ്കൂൾ പഠനകാലത്തുതന്നെ മദൻ ബാബു നാടകങ്ങളിൽ അഭിനയിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തുമായുള്ള പ്രഗത്ഭരായ നാടക പരിശീലകരിൽ നിന്നും അഭ്യസിച്ചിട്ടുള്ള അദ്ധേഹം അമച്വർ നാടകങ്ങളിലൂടെ ഇന്ത്യ ഒട്ടാകെ നിരവധി വേദികളീൽ അഭിനയിച്ചിട്ടുണ്ട്. സമാന്തര സിനിമകളിൽ അഭിനയിച്ചുകൊണ്ടാണ് അദ്ധേഹം ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. വിനോദ് ഭരതൻ സംവിധാനം ചെയ്ത കർമ്മ കാർറ്റെൽ, എന്ന ചിത്രത്തിലായിരുന്നു തുടക്കം. പിന്നിട് വിനോദ് ഭരതന്റെ തന്നെ കർമ്മ കഫേ എന്ന സിനിമയിലും അഭിനയിച്ചു. ഈ ചിത്രങ്ങൾ കാൻ ഫെസ്റ്റിവൽ പോലുള്ള പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനുശേഷമാണ് മദൻ ബാബു ആട്ടം എന്ന സിനിമയിലൂടെ മുഖ്യധാരാ ചിത്രങ്ങളിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. മദൻ എന്ന മുൻ ജേർണലിസ്റ്റിനെയായിരുന്നു അദ്ധേഹം ആട്ടത്തിൽ അവതരിപ്പിച്ചത്. സിനിമകൾ കൂടാതെ കേരള ക്രൈം ഫയൽ (സീസൺ 1) എന്ന വെബ്ബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. സീരീസിൽ നായക വേഷം ചെയ്ത അജു വർഗ്ഗീസിന്റെ ഭാര്യയുടെ അച്ഛൻ വേഷമായിരുന്നു മദൻ ബാബു ചെയ്തത്. ഒരു എഴുത്തുകാരൻ കൂടിയാണ് മദൻ ബാബു. അദ്ധേഹത്തിന്റെ നിരവധി കഥകളും കവിതകളും ലേഖനങ്ങളും പ്രധാനപ്പെട്ട മലയാള പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പല സാംസ്കാരിക സംഘടനകളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ അദ്ധേഹത്തിനു ലഭിച്ചിട്ടുണ്ട്

മദൻ ബാബുവിന്റെ ഭാര്യ ജ്യോതി മദൻ. എഴുത്തുകാരിയാണ്. രണ്ടു മക്കൾ നിരഞ്ജൻ, നീരജ.

വിലാസം - Nikunjam, NSSHostel Road, Padivattom, Edappally PO, Ernakulam -682024
മദൻ ബാബു - Facebook, Gmail
                            PH