യാ റബ്ബേ

യാ റബ്ബേ, ഒരുവേള സന്ദേഹിയായ്
ഈ ഞാനും വേദന താണ്ടുകയാല്‍-ആളക-ലേയകലേ..

മഞ്ഞൂറിയ തണുനീരും
കന്നിമഴത്തണ്ണീരും
റബ്ബേ, നീയുതിര് നറു-വാസനയും
മേല്‍ കുളിരാനായ്..

കാത്ത് കാത്ത് കതകില്‍ തങ്ങീ
പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ
ചോര്‍ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീ
കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..

മൂടീലേ ഇമകള്‍ ആരാലോ
യാറബ്ബേ, ദേഹം പോണല്ലോ
കാണാലോ മണ്ണ് മറഞ്ഞാലും
ഉള്ളാലേ ഉള്ള് എന്റുള്ളാലേ

താരങ്ങള്‍ പൊഴിയുന്ന രാവുകളില്‍ ജപമാല
ഞാന്‍ എണ്ണീ അഴലുകളെ പകുതികളാക്കി
ആളുന്ന പുകിലുകളില്‍ സ്‌നേഹക്കനി വിടരാന്‍
നേരുന്ന ദിക് റുകളില്‍ യാചകി...യായീ...

കാത്ത് കാത്ത് കതകില്‍ തങ്ങീ
പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ
ചോര്‍ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീ
കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ya Rabbe

Additional Info

Year: 
2023

അനുബന്ധവർത്തമാനം