വെളുത്ത വാവൊരു കുടിലു

 

വെളുത്തവാവൊരു കുടിലുകെട്ടി
വെറ്റിലക്കൊടികൊണ്ടലങ്കരിച്ചു
പച്ചിലക്കുടക്കീഴിൽ പുതയ്ച്ചുറങ്ങാൻ
വൃശ്ചികക്കുളിരിന്റെ പുടവ തന്നു
(വെളുത്ത വാവൊരു ...)

നീലക്കടക്കണ്മുനകൊണ്ടു ഭൂമിയെ
നീലാംബരം മെല്ലെ വിളിച്ചുണർത്തീ
ഹ ഹ ഹ ഹ ഹ ആ...
നീലക്കടക്കണ്മുനകൊണ്ടു ഭൂമിയെ
നീലാംബരം മെല്ലെ വിളിച്ചുണർത്തീ
അവളെ കാമുകനണച്ചു നിർത്തി
ആലിംഗനം കൊണ്ടനുഗ്രഹിച്ചു
അവർ ആയിരം ചുംബനങ്ങൾ പങ്കുവച്ചു
(വെളുത്ത വാവൊരു ...)

പത്മപരാഗച്ചായം ചാലിച്ച പാതിരാ
മണൽ‌പ്പുറത്തുറങ്ങുമ്പോൾ..നീ ഉറങ്ങുമ്പോൾ
മന്മഥഗന്ധർവ്വപൗർണ്ണമി വിടരും
മലരണിപൂക്കൂട തുറന്നു തരൂ
മലരണിപൂക്കൂട തുറന്നു തരൂ
(വെളുത്ത വാവൊരു ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
velutha vavoru kudilu

Additional Info

അനുബന്ധവർത്തമാനം