വീരാളിക്കോട്ട

വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം
കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം  
തോറ്റംപാട്ടേറ്റു  തുള്ളും പൂമല മേട്ടില്‍
തെയ്യം  തിരുവമൃതേത്തിനു  താളക്കിണ്ണം
താളക്കിണ്ണം  കൈമണിയും താളക്കിണ്ണം
താളക്കിണ്ണം  കൈമണിയും താളക്കിണ്ണം

വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം
കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം  
തോറ്റംപാട്ടേറ്റു  തുള്ളും പൂമല മേട്ടില്‍
തെയ്യം  തിരുവമൃതേത്തിനു  താളക്കിണ്ണം
താളക്കിണ്ണം കൈമണിയും താളക്കിണ്ണം
താളക്കിണ്ണം കൈമണിയും താളക്കിണ്ണം

പൂവരങ്ങിന്‍.... മണപ്പുറത്ത്  ഉം...
പാതിരാ....ക്കരപ്പുറത്ത് ഉം...
ആടി വേടനെ  നോറ്റിരിക്കും ഉം...
കാത്തിരിക്കും കന്നി ഉം...
പൂവരങ്ങിന്‍ മണപ്പുറത്ത്
പാതിരാക്കരപ്പുറത്ത് ആടിനിൽക്കുമൊരു
ആടി വേടനെ  നോറ്റിരിക്കും കന്നി
അഞ്ചാം കളി ഈറം തുടി  കൈവള  താളം
മൈലാഞ്ചിക്കൈവള  താളം
അഞ്ചാം കളി  ഈറം തുടി  കൈവള  താളം
മൈലാഞ്ചിക്കൈവള  താളം

വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം
കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം  
തോറ്റംപാട്ടേറ്റു  തുള്ളും പൂമല മേട്ടില്‍
തെയ്യം  തിരുവമൃതേത്തിനു  താളക്കിണ്ണം
താളക്കിണ്ണം  കൈമണിയും താളക്കിണ്ണം
താളക്കിണ്ണം  കൈമണിയും താളക്കിണ്ണം

മേപ്പാടി  കുന്നരുവത്ത് ഉം...
കുറ്റാക്കൂരിരുട്ട് തപ്പും ഉം...
കോടി  നിക്കും അമ്പിളി കൊമ്പ് ഉം...
ഊഞ്ചോലാടും കന്നി ഉം...ഉം
മേപ്പാടി  കുന്നരുവത്ത്
കുറ്റാക്കൂരിരുട്ട്  തപ്പും
കോടി  നിക്കും ഒരു അമ്പിളി കൊമ്പത്ത്
ഊഞ്ചോലാടും കന്നി
രണ്ടാം  തുടി  ഈറന്‍  മുടി  മെയ്യണി  മേളം
ഏലേലം  കതിരണി  മേളം
രണ്ടാം  തുടി  ഈറന്‍  മുടി  മെയ്യണി  മേളം
ഏലേലം  കതിരണി  മേളം

വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം
കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം  
തോറ്റംപാട്ടേറ്റു  തുള്ളും പൂമല മേട്ടില്‍
തെയ്യം  തിരുവമൃതേത്തിനു  താളക്കിണ്ണം
താളക്കിണ്ണം  കൈമണിയും താളക്കിണ്ണം
താളക്കിണ്ണം  കൈമണിയും താളക്കിണ്ണം
 
കണ്ണേറാക്കാവുറങ്ങി  ഉം...
കണ്ണീരില്‍  കുരുതി  വീണു   ഉം...
വേളിയില്ല  വേടനില്ല  ഉം...
കുഞ്ഞു  കന്നി  തേങ്ങി  മയക്കം
കുഞ്ഞു  കന്നി  തേങ്ങി  മയക്കം....
കുഞ്ഞു  കന്നി  തേങ്ങി  മയക്കം....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Veeraalikkotta

Additional Info

Year: 
1985

അനുബന്ധവർത്തമാനം