തരിവള കരിവള

തരിവള കരിവള വിൽക്കാനെത്തിയ തരുണീമണികൾ ഞങ്ങൾ......
സോപ്പു ചീപ്പു കണ്ണാടി വിൽക്കാനെത്തിയ കൂട്ടുകാരികൾ ഞങ്ങൾ... (തരിവള)

സുന്ദരിമാരുടെ നെറ്റിയിലണിയാൻ സിന്ദൂരമിത്തിരി വേണ്ടേ... (സുന്ദരി )
സുന്ദരൻമാരുടെ മുടിയിൽ പൂശാൻ സുഗന്ധതൈലം വേണ്ട.. (സുന്ദരൻ )
ഗുണമോ മെച്ചം പണമോ തുച്ഛം
വന്നാട്ടേ കൈനീട്ടം തന്നാട്ടേ
(തരിവള)

അഴകുള്ള മിഴിയിൽ വാലിട്ടെഴുതാൻ
അഞ്ജനമിത്തിരി വേണ്ടേ... (അഴകുള്ള )
ചുരുണ്ട നീലപ്പൂമുടി കെട്ടാൻ
ചുവന്ന റിബണ് വേണ്ടേ (ചുരുണ്ട)
കളഭം വേണ്ടേ കമ്മലു വേണ്ടേ വന്നാട്ടേ കൈനീട്ടം തന്നാട്ടേ....
(തരിവള)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharivala karivala

Additional Info

Year: 
1978
Lyrics Genre: 

അനുബന്ധവർത്തമാനം