രാജാവിൻ സങ്കേതം

രാജാവിൻ സങ്കേതം തേടുന്നൂ രാ‍ജാക്കൾ
മരുഭൂവിൽ ഇരുളിൻ മറവിൽ അലയുന്നേരം ആകാശക്കോണിൽ
ദൂരെ നക്ഷത്രം കണ്ടു..ഓ..ഓ..ഓ..ദൂരെ നക്ഷത്രം കണ്ടു
രാജാവിൻ സങ്കേതം തേടുന്നൂ രാ‍ജാക്കൾ....

അതിവേഗം യാത്രയായി ..നവതാരം നോക്കി മുന്നേറി..ഓ..ഓ..ഓ..മും..മും..മും..
അരമനയിൽ ദേവനില്ല പുതുവഴിയേ നീങ്ങിടും നേരം
വഴികാട്ടും താരമിതാ ദീപ്തമായല്ലോ
ബേതലഹേം ശോഭനമായ കാണുന്ന നിമിഷം
വിണ്ണിൽ നക്ഷത്രം നിന്നൂ..ഓ..ഓ..വിണ്ണിൽ നക്ഷത്രം നിന്നു
രാജാവിൻ സങ്കേതം തേടുന്നൂ രാ‍ജാക്കൾ....

പൂമഞ്ഞിൽ പൂണ്ടു നിൽക്കും പുൽക്കൂട്ടിൻ കുഞ്ഞിളം പൈതൽ..ഓ..ഓ..ഓ..മും..മും..മും..
പൂപ്പുഞ്ചിരി തൂകിടുന്നു..മന്നവരതിമോദമാര്‍ന്നല്ലോ..
തൃപ്പാദേ പ്രണമിച്ച് കാഴ്ച്കയേകുന്നു
സാഫല്യം നൽകയതിൻ നന്ദിയേകുന്നു
വാനിൽ നക്ഷത്രം മിന്നി..ഓ..ഓ..വാനിൽ നക്ഷത്രം മിന്നി
രാജാവിൻ സങ്കേതം തേടുന്നൂ രാ‍ജാക്കൾ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raajaavin Sanketham

അനുബന്ധവർത്തമാനം