പ്രാണനിലേതോ സ്വര

 

പ്രാണനിലേതോ സ്വരനൊമ്പരമായ്
പൂവുകളരുതേ എന്നു വിതുമ്പി
പ്രാണനിലേതോ സ്വരനൊമ്പരമായ്..
പൂവുകളരുതേ എന്നു വിതുമ്പി
ചിറകറ്റു ചായും പകലിന്റെ മൗനം
ഒരു മാത്രയെന്തേ മിഴിപൊത്തി നിൽക്കാൻ
ഇനിയെന്തിനമ്മേ വിളറും നിലാവായ്
​​​​​​​പുകയുന്ന സ്വപ്നം നീട്ടി നിൽപ്പു നീ പ്രാണനിലേതോ സ്വരനൊമ്പരമായ്..
പൂവുകളരുതേ എന്നു വിതുമ്പി ...

ചുണ്ടിലെ താരാട്ടിൽ ചന്ദനം മണക്കുമീ
ചിന്തുകളിലോമനേ നിന്നെയൊന്നു കാണുവാൻ
മഷിപ്പച്ച പൂക്കും മനസ്സിന്റെ മുറ്റത്തു
പിറക്കാത്തൊരമ്പിളിച്ചന്തം
നീ നെഞ്ചിലേറ്റും ഹേമന്തപുഷ്പം
ഒരു മീനസൂര്യനിൽ കരിനിഴൽ വീഴ്ത്തിയോ

പ്രാണനിലേതോ സ്വരനൊമ്പരമായ്..
പൂവുകളരുതേ എന്നു വിതുമ്പി ...

വേറിടും പെൺപൂവിൻ പാഴിളം മൂളുമീ
വേദനവനത്തിലെ പ്രാവുകൾ മയങ്ങിയോ
വെയിലേറ്റു ചായും ദമയന്തിമുല്ലേ
ശിവഗംഗ മണ്ണിൽ വീണു മാഞ്ഞുവോ
നോവുകൾ മേയും നിനവുകളിൽ നിൻ
ബലി നളിനങ്ങളേ വിട പറയുന്നുവോ

 

പ്രാണനിലേതോ സ്വരനൊമ്പരമായ്.
പൂവുകളരുതേ എന്നു വിതുമ്പി
പ്രാണനിലേതോ സ്വരനൊമ്പരമായ്..
പൂവുകളരുതേ എന്നു വിതുമ്പി ചിറകറ്റു ചായും പകലിന്റെ മൗനം
ഒരു മാത്രയെന്തേ മിഴിപൊത്തി നിൽക്കാൻ
ഇനിയെന്തിനമ്മേ വിളറും നിലാവായ്
​​​​​​​പുകയുന്ന സ്വപ്നം നീട്ടി നിൽപ്പു നീ പ്രാണനിലേതോ സ്വരനൊമ്പരമായ്
​​​​​​​പൂവുകളരുതേ എന്നു വിതുമ്പി ...

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prananiletho swara

Additional Info

Year: 
2010

അനുബന്ധവർത്തമാനം