പാൽക്കുടമൊക്കത്തേന്തിക്കൊണ്ടേ

 

പാൽക്കുടമൊക്കത്തേന്തിക്കൊണ്ടേ
പാദസരങ്ങൾ കിലുക്കിക്കൊണ്ടേ
നൃത്തം വെയ്ക്കും പെൺ കിടാവേ
ഇത്തിരിപ്പാൽ തരുമോ ഓ
ഇത്തിരിപ്പാൽ തരുമോ
മാമല മടിയിലിരുത്തി
നറുമാധുരിയൂട്ടി വളർത്തി
മാരിക്കാറിന്നകിടു ചുരത്തിയൊ
രിത്തിരിപ്പാൽ തരുമോ

മഞ്ഞണിമാമല ഗോപുരവാതിൽ
തുറന്നു വരും പെൺ കൊടിയേ
ചെപ്പുകുടത്തിലെ തേനുറവിത്തിരി
ഇപ്പുതുമണ്ണിനു തരുമോ
കണ്ണുകൾ ചിമ്മി കളിവാക്കോതി
കടന്നുപോകാമെന്നോ
തളർച്ചയില്ലേ പോരിക ഞങ്ങടെ
തണ്ണീർപ്പന്തലിനുള്ളിൽ
അക്കരെ ഞങ്ങടെ വയലമ്മക്കൊരു
നൃത്തം കാണാൻ നോഹം
പുഞ്ചക്കതിരിൻ കാതില്‍പ്പകരൂ
നിന്റെ ചിലമ്പൊലി മേളം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paalkkudamokkathenthikkonde

Additional Info

അനുബന്ധവർത്തമാനം