ഒരു നറുപുഷ്പമായ് - F

ഒരു നറുപുഷ്പമായ് 
എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം 
ഒരു മഞ്ജുഹർഷമായ് 
എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം 
മൗനം...
ഒരു നറുപുഷ്പമായ് 
എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം

മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമായാർദ്രമായ് പാടി
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ്വ 
പ്രണയത്തിൻ സംഗീതം പോലെ
പുഴ പാടി തീരത്തെ
മുളപാടി പൂവള്ളി കുടിലിലെ
കുയിലുകൾ പാടി 
ഒരു നറുപുഷ്പമായ് 
എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം 

ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു
നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ  കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി 

ഒരു നറുപുഷ്പമായ് 
എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം 
ഒരു മഞ്ജുഹർഷമായ് 
എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം 
മൗനം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4.5
Average: 4.5 (2 votes)
oru naru pushpamay - F

Additional Info

Year: 
2001

അനുബന്ധവർത്തമാനം