നൊമ്പരം കൊള്ളുന്ന

 

നൊമ്പരം കൊള്ളുന്ന കാട്ടുമുളകളേ
ഇമ്പത്തിലെങ്ങനെ നിങ്ങൾ പാടും
അക്കരെ നിന്നെന്നെ മാടി വിളിച്ചൊരു
പൊൽ കതിരെങ്ങോ മറഞ്ഞു പോയി
കുഞ്ഞിച്ചിറകറ്റ തുമ്പികൾ പോലെയീ
മണ്ണിലെന്നാശകൾ നൊന്തിഴഞ്ഞൂ

താരാട്ടു പാടാൻ താലോലമാട്ടാൻ
പോരേണ്ട പോരേണ്ട തൈത്തെന്നലേ നീ
കണ്ണീർ പുരണ്ടൊരീ കൽത്തറമേലിനി
എൻ ജീവനാളം എരിഞ്ഞു തീർന്നാൽ
ഈ രാവിലാരും മുകരാതെ വീണൊരു
പൂവിൻ മണം നിന്നെ കാത്തിരിക്കും

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nomparam Kollunna

Additional Info

അനുബന്ധവർത്തമാനം