നീർച്ചോല പാടുന്ന

നീർച്ചോല പാടുന്ന ശ്രെരാഗം
നീലക്കടമ്പിന്റെ ശൃംഗാരം
നീർമിഴിക്കോണിലെ കർപ്പൂരധാരയായ്
കാമിനീ നിന്നിൽ ഒളിച്ചതാരോ
കാമിനീ നിന്നിൽ ഒളിച്ചതാരോ
അതു നീയോ ഞാനോ
നീയോ ഞാനോ നീയോ ഞാനോ നീയോ

ചെമ്പകച്ചില്ലയാൽ പന്തൽ തീർത്തു
തുമ്പപ്പൂംകിങ്ങിണി കാതിൽ ചാർത്തി (2)
നെയ്യാമ്പൽ കൊണ്ടൊരു താലിയണിഞ്ഞു
മെയ്യോടു മെയ്യുരുമ്മി പാടി നടന്നു
കുരവയിടാൻ കുരുവികളോ
കുളിരേകും പൊയ്കയോ
അതോ നീയോ ഞാനോ
നീയോ ഞാനോ നീയോ ഞാനോ നീയോ (നീർച്ചോല...)

മണവറ വാതിലടച്ചു വേഗം
വധുവും വരനും ഉറക്കമായോ (2)
തിര നീട്ടി ചൊല്ലുന്ന പ്രേമരഹസ്യം
നിറമാറിൽ ഒളിക്കുന്ന തീരമേ നിൻ
കവിളിണയിൽ പരിഭവമോ കാണാത്ത സ്വപ്നമോ
അതു നീയോ ഞാനോ
നീയോ ഞാനോ നീയോ ഞാനോ നീയോ
 (നീർച്ചോല...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neerchola Paadunna

Additional Info

അനുബന്ധവർത്തമാനം