നാളത്തെ നേതാക്കൾ

നാളത്തെ നേതാക്കൾ....
നാളത്തെ നേതാക്കൾ നിങ്ങൾ
നമ്മുടെ നാടിൻ വിധാതാക്കൾ നിങ്ങൾ
തളരുന്ന ഞങ്ങൾക്കു മൃതസഞ്ജീവനി
താമരപ്പൈതങ്ങൾ നിങ്ങൾ
ലാലാ ലാലാ...........

നല്ലൊരു നാളേ വരുന്നതും കാത്തിതാ
നാടാകെ നോക്കി നില്പൂ
വിടരൂ വിടരൂ നിങ്ങളീ രാഷ്ട്രത്തിൻ
 വിശ്വാസമായ് വിടരൂ (നാളത്തെ നേതാക്കൾ....)

.

തളിരിട്ടു നിൽക്കുന്ന സ്വാർഥവൃക്ഷത്തിന്റെ
 തലകൊയ്യാൻ നേരമായി.....
ഉണരൂ ഉണരൂ നിങ്ങളീ സമരത്തിൻ
 ഉടവാളായ് ഉണരൂ...

ലലലല്ലലാ....ലലലാലാ ലലലാലാ ലാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naalathe nethakkal

Additional Info

അനുബന്ധവർത്തമാനം