മാരിവിൽ തൂവലേ

(M)മാരിവിൽ തൂവലേ കാതിലേ തേനലേ...
പാതിയിൽ മോഹമായി പാറി നീ പോകവേ..
നീലയാം വാനിലെ നീരെഴും മേഘമേ വേനലിൽ നിന്നു നീ ദൂരെയോ മായവേ...
നൂറു വെണ്ണൽകളും ചോരുമീ പൂവുപോൽ
മാറിയോ ഞാനതോ തോന്നലോ..
പ്രാണനിൽ നീ തരും മാമയിൽ പീലിക-
ളേറെ നാൾ ഓർമ്മയായി മാറുമോ..

(F)പാതിരാ തെന്നലേ പാടി നീ വന്നതേ
ആരെയോ കണ്ട നാൾ ചാടിയോ കാതലേ മാരിവിൽ തൂവലേ കാതലേ തേനലേ
പാരിതിൽ മോഹമായി പാടി നീ പോകവേ

(M)പൂവല്ലി തുമ്പു കൊണ്ടുവോ
(F)ഞാനും പോയി എന്തു മിണ്ടുവാ...
(M)മോഹങ്ങൾ നെയ്തുമെന്നുവോ..
(F)നീ യെന്നിൽ പെയ്തിറങ്ങു വോ..
(M)രാ മഴ തുള്ളിയീമനസ്സുള്ളിലാദ്യമായി വീണതാ...(MF)ഞാനറിഞ്ഞില്ലോരാ മഴതെല്ലുമാഞ്ഞിടു മൂകമായി..ഓ...ഓ...
(M)കണ്ണ മായ പൊന്മയല്ലേ
(F)തിങ്ങി നിന്നുവോവല്ലേ...
(MF)വെള്ളിനിലമേ മറന്നു കാത്തു നിൽക്കയോ....(M)നൂറു വെണ്ണല്ലവും ചോരുമീ പൂവു പോൽ
മാറിയോ ഞാനതോ തോന്നലോ...
(F)പ്രാണനിൽ നീ തരും മാമയിൽ പീലികൾ..
ഏറെ നാൾ ഓർമ്മയായി മാറിയോ ..

(M)പാതിരാ തെന്നലേ പാടി നീ വന്നതേ
(F)ആരെയോ കണ്ട നാൾ ചാരിയോ വാതിലിൽ (M)മാരിവിൽ തൂവലേ കാതിലേ തേനലേ
പാതിയിൽ മോഹമായി പാറി നീ പോകവേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Marivil thoovale

Additional Info

Year: 
2022

അനുബന്ധവർത്തമാനം