മണ്ണിനെ പങ്കിടുന്നു

മണ്ണിനെ പങ്കിടുന്നു മതങ്ങളെ പങ്കിടുന്നു മണ്ണിനെ പങ്കിടുന്നു മതങ്ങളെ പങ്കിടുന്നു പൊന്നും പണവും പൊരുളും മോഹിച്ചു മനഃസാക്ഷിയെപ്പോലും പങ്കിടുന്നു -മനുഷ്യൻ പങ്കിടുന്നു... മണ്ണിനെ പങ്കിടുന്നു മതങ്ങളെ പങ്കിടുന്നു പ്രപഞ്ചമെന്നൊരു ഭാഗപത്രം അതിൽ പ്രാണികൾക്കൊരുപോലെ അവകാശം ഹൃദയബന്ധങ്ങളെ മതിൽകെട്ടി വേർതിരിക്കും മനുഷ്യനു മാത്രം വ്യവഹാരം -എന്നും വ്യവഹാരം മണ്ണിനെ പങ്കിടുന്നു മതങ്ങളെ പങ്കിടുന്നു ഇതിഹാസങ്ങൾ വലിച്ചെറിയും നിങ്ങൾ ഈശ്വരനെപ്പോലും പങ്കുവെയ്ക്കും ഭഗവാനെ ശിലയാക്കി പ്രതിക്കൂട്ടിൽ വിസ്തരിക്കും സൗരയൂഥങ്ങളും പങ്കുവെയ്ക്കും -നിങ്ങൾ പങ്കുവെയ്ക്കും മണ്ണിനെ പങ്കിടുന്നു മതങ്ങളെ പങ്കിടുന്നു പൊന്നും പണവും പൊരുളും മോഹിച്ചു മനഃസാക്ഷിയെപ്പോലും പങ്കിടുന്നു -മനുഷ്യൻ പങ്കിടുന്നു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mannine pankidunnu

Additional Info

Year: 
1977

അനുബന്ധവർത്തമാനം