* മഞ്ഞിൽ എന്നിളംകൂട്ടിൽ

മഞ്ഞിൽ എന്നിളം കൂട്ടിൽ

ഏതോ വെൺപ്രാവിൻ തൂവൽ സ്വനം

രാവിൽ നിറയുന്നുവോ

ഈറൻ മൽഹാറിൻ തൂമർമ്മരം

ഒരു മഴ വീണതോ അതോ കുളിർ ഏറ്റതോ

അവൾ ശ്രുതി താഴ്‌ത്തി പാടുന്നതോ

തനിയേ വിണ്ണിലേ ഒരു വെൺതാരകം

കൺചിമ്മാതെ നോക്കുന്നുവോ

സഖിയെ താരകേ വരികെന്നോമലേ

കൈനീട്ടുന്നു ഞാൻ ഏകനായ് ….

 

മഞ്ഞിൽ എന്നിളം കൂട്ടിൽ

ഏതോ വെൺപ്രാവിൻ തൂവൽ സ്വനം

 

നിറസന്ധ്യയേ പൂവിരൽ തുമ്പാൽ

തഴുകും മഞ്ഞിൻ വീഥി തൻ

മെഴുതിരി കനവിന്നിറക്കൂട്ടിൽ

തെളിയാനാളമായ് നിൻ മുഖം

ഒഴുകും നിറനിലാവിൽ നേർത്ത മണ്ണിൽ നീ വരും പോലേ

ഇതിലേ ഈറൻ തെന്നൽ

കന്നിമണ്ണിൻ മേയ്‌തൊടും പോലേ

 

ഒരു മഴ വീണതോ അതോ കുളിരേറ്റതോ

അവൾ ശ്രുതി താഴ്‌ത്തി പാടുന്നതോ

തനിയേ വിണ്ണിലേ ഒരു വെൺ താരകം

കൺചിമ്മാതെ നോക്കുന്നുവോ...

 

സഖിയെ താരകേ വരികെന്നോമലേ

കൈനീട്ടുന്നു ഞാൻ ഏകനായ് ….

മഞ്ഞിൽ എന്നിളം കൂട്ടിൽ

ഏതോ വെൺപ്രാവിൻ തൂവൽ സ്വനം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjil

Additional Info

Year: 
2019

അനുബന്ധവർത്തമാനം