കാലം കുലച്ചത്

കാലം കുലച്ചത് ഉന്നം പിഴച്ചത് കഥയിലെ അകപ്പൊരുള്

അതു കാവ്യം പൊലിക്കും പാടലില്‍ ആക്കുവത്
കവിയുടെ കരവിരുത് അതു കവിയുടെ കരവിരുത്

യൌവ്വനം വനമിളക്കി നായകന്‍ തേരില്‍ പറന്നെത്തീ

നായാടാന്‍ വില്ലില്‍ ശരം തൊടുത്തു
അമ്പുകള്‍ പാഞ്ഞതാരുടെ നേര്‍ക്കോ
ആരവള്‍ മൃഗസുന്ദരിയോ മുനികന്യകയോ
മറ്റേതോ അശരണയോ..

കാലം കുലച്ചത് ഉന്നം പിഴച്ചത് കഥയിലെ അകപ്പൊരുള്
അതു കാവ്യം പൊലിക്കും പാടലില്‍ ആക്കുവത്
കവിയുടെ കരവിരുത് അതു കവിയുടെ കരവിരുത്
കാലം കുലച്ചത് ഉന്നം പിഴച്ചത് കഥയിലെ അകപ്പൊരുള്

ശാപത്താല്‍ ഓര്‍മ്മ മരിച്ചു നായകന്‍ കോപത്താല്‍ മുഖം തിരിച്ചു

വിസ്മൃതിതന്‍ കൂപത്തില്‍ സ്വയം പതിച്ചു
അഭിജ്ഞാന മുദ്രാ മോതിരത്താലേ കാമനാ
നവബന്ധുരമായ്  പ്രണയാങ്കുരമായ് പൂവിട്ട് സ്വര്‍ഗങ്ങളില്‍

കാലം കുലച്ചത് ഉന്നം പിഴച്ചത് കഥയിലെ അകപ്പൊരുള്
അതു കാവ്യം പൊലിക്കും പാടലില്‍ ആക്കുവത്
കവിയുടെ കരവിരുത് അതു കവിയുടെ കരവിരുത്
കാലം കുലച്ചത് ഉന്നം പിഴച്ചത് കഥയിലെ അകപ്പൊരുള്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalam Kulachath

Additional Info

Year: 
1984

അനുബന്ധവർത്തമാനം