ഇല പൊഴിയുന്ന കാലമായ്

Film/album: 

 

ഇല പൊഴിയുന്ന കാലമായ് പൊന്നിലഞ്ഞി താഴ്വരയിൽ
ഇണ പിരിയും മുഹൂർത്തമന്നു
കാതിൽ മെല്ലെ ചൊല്ലി നീ
കാത്തിരിക്കൂ ഇനിയൊരു വസന്തം വരെ
കാത്തിരിക്കൂ
വസന്തങ്ങളും ഞാനുമിന്നും കാത്തിരിപ്പൂ ഈ വഴിയേ
മറുകരയിൽ വേവും മണൽക്കാടിൽ വെച്ചു നീ പ്രേമപൂജകൾ മറന്നോ

വിട പറയുന്ന നേരമന്നു  തന്നു പോയൊരാശകൾ
ഇതൾ വിരിയാതെ വാടിയിൽ കൊഴിഞ്ഞു പോയതോമനേ
കീർത്തനങ്ങൾ കേട്ടതില്ല മണൽക്കാടിൻ ദേവതകൾ
കൊതിയല്ലയോ
മംഗല്യത്തിൻ ആശയെല്ലാം വിധിയല്ലയോ
പുതിയൊരു ദേവനു ശ്രീകോവിൽ നൽകി നീ ശാപപൂജകൾ മറക്കൂ

ഇന്നുമീ പുഴക്കരയിൽ കാറ്റോടും
കാറ്ററിഞ്ഞ കഥ മുഴുവൻ പാഴ്ക്കഥയോ
ഗ്രാമസന്ധ്യകൾ സാക്ഷികളായൊരു കാലം
പ്രേമസൂക്തമായി തന്നൂ വാഗ്ദാനം
ഇന്നു വരുമെന്നു നിനച്ചു
നാളെ വരുമെന്ന് കൊതിച്ചു
സ്വയമെരിഞ്ഞിതുവരെ മെഴുതിരി പോലെ
(വിട പറയുന്ന നേരമന്ന്....)

പൂത്തുലഞ്ഞ ചില്ലകളിൽ ചേക്കേറൂ
പൊള്ളുമീ മണൽത്തരിയിൽ ചിറകൊടിയും
പൊന്നു പൂക്കും നാട്ടിലെ മരുഭൂവിൽ
നെയ്ത പൊൽ പ്രതീക്ഷകൾ പൊലിയുന്നു
ബാല്യകാലസ്മൃതികൾ മറക്കൂ
നാളെ വരും സുഖങ്ങളോർക്കൂ
സ്വയമറിഞ്ഞെന്തിനീ ഒരു ദുഃഖശാപം
(ഇലപൊഴിയുന്ന കാലമായ്...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Ila pozhiyunna

Additional Info

അനുബന്ധവർത്തമാനം