എത്ര നാളു കാത്തിരുന്നു

 

എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ
എത്ര നാളു ഞാനിരുന്നു ഒന്നു മിണ്ടുവാൻ (2)
എന്റെ മണവാട്ടിപ്പെണ്ണാണു നീ (2)
എന്റെ വേഴാമ്പൽക്കിളിയാണു നീ
എന്റെ പൊന്നാമ്പൽ പൂവാണു നീ
(എത്ര നാളു...)

ഇഷ്ടമോതെടുവാൻ പെണ്ണേ മടിയെന്തിനാ
ഖൽബു തന്നീടുവാൻ നാണമിനിയെന്തിനാ
മഹറായി ഞാൻ വന്നീടാം നീ എന്റേതാകുമോ
സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ
നാമം നീ മാറ്റിടുമോ എന്റെ പെണ്ണായ് നീ വന്നിടുമോ
എന്റെ സ്നേഹത്തിൻ പൂങ്കാവിനാൽ
മധുവൂറും പൂവാകുമോ
(എത്ര നാളു...)

മുല്ലപ്പൂവായിരം ചൂടി നീ പോരണം
എന്റെ ഇണയായി നീ എന്നും ചേർന്നിടണം
നെങ്കും പൊന്നായി നീ എന്നും മിന്നീടേണം
കൊഞ്ചും കുയിലായി നീ എന്നും പാടിടേണം
എന്നും എൻ നിഴലാകണം എന്റെ കരളായി നീ മാറണം
എന്റെ മുഹബ്ബത്തിൻ തേനാകണം
എന്റെ ജീവനായ് നീ മാറണം
(എത്ര നാളു...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ethra naalu kaathirunnu

Additional Info

അനുബന്ധവർത്തമാനം