എന്നടാ സൊല്ലടാ

ഏഹെഹേ ഏഹേഹേ...ഏ..എ..

എന്നടാ സൊല്ലടാ സന്ദിരാ സുന്ദരാ
പുന്നകൈ മന്നവൻ നീ മന്മഥാ
മല്ലികൈ ഞാനെടാ മാതള തേനെടാ
കാതലിൻ കാവലൻ നീയല്ലവാ
കാതൽ മാളികൈ വാസലിൽ നീ നില്ലെടാ
(എന്നടാ..)

കണ്ണിലെൻ കണ്ണനോ നീയല്ലേ
കള്ളച്ചിരി കിങ്ങിണിയും നീട്ടൂല്ലേ
മംഗല പന്തലിൽ മാരനല്ലേ
തങ്കനൂൽ മിന്നുമായ് നീ വരില്ലേ
ഇടനെഞ്ചിൽ തിങ്ങും തുടി കൊട്ടും നീയേ
ഇരുകാതിൽ തങ്ങും ചുടുശ്വാസം നീയേ
പനിനീരിൻ മണമോലും പുതുരാഗം നീയേ
അട എന്നടാ സൊല്ലടാ
(എന്നടാ....)

കൂട്ടിലെൻ കൂട്ടിനായ് കൂടൂല്ലേ
കെട്ടിപ്പിടിച്ചുമ്മ കൊണ്ടു മൂടൂല്ലേ
ചുണ്ടിലെ കുങ്കുമം കോരി മെല്ലെ
പങ്കിടാൻ ഉള്ളിലോ ദാഹമില്ലേ
അഴകേഴും ചേരും മഴമേഘം നീയേ
നിറമേഴും ചേരും മഴവില്ലും നീയേ
കനവാകെ കുളിരോലും ഇളനീരും നീയേ
അടടാ എന്നടാ സൊല്ലടാ
(എന്നടാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ennada sollada

Additional Info

അനുബന്ധവർത്തമാനം