ഈ രാത്രി ഓമലാളെന്തു

ഈ രാത്രി ഓമലാളെന്തു ചെയ്യും
ഈ മണിയറയ്ക്കുള്ളിൽ എന്തു ചെയ്യും
മാരന്റെ തേൻമലർ മേനിയിൽ ഞാൻ
മാന്തളിരായി മയങ്ങി വീഴും
ഒരു പൂങ്കുളിരായി ഞാൻ മയങ്ങി വീഴും

ഈ രാത്രി ഓമലാളെന്തു ചെയ്യും
ഈ മണിയറയ്ക്കുള്ളിൽ എന്തു ചെയ്യും
മാരന്റെ തേൻമലർ മേനിയിൽ ഞാൻ
മാന്തളിരായി മയങ്ങി വീഴും
ഒരു പൂങ്കുളിരായി ഞാൻ മയങ്ങി വീഴും

മാരൻ മയങ്ങാതിരുന്നാലോ
ആ മാൻമിഴി നോക്കി ഞാനിരിക്കും
മാരൻ മയങ്ങാതിരുന്നാലോ
ആ മാൻമിഴി നോക്കി ഞാനിരിക്കും
മാൻ മിഴി കൊണ്ടു വിളിച്ചാലോ
ഞാൻ കോരിത്തരിച്ചങ്ങോടിയെത്തും
മാൻ മിഴി കൊണ്ടു വിളിച്ചാലോ
ഞാൻ കോരിത്തരിച്ചങ്ങോടിയെത്തും
ആഹാഹാ ഹാ ഹാ ഉം..ഉം.. ലാലാ...ലലലാ

ഈ രാത്രി ഓമലാളെന്തു ചെയ്യും
ഈ മണിയറയ്ക്കുള്ളിൽ എന്തു ചെയ്യും
മാരന്റെ തേൻമലർ മേനിയിൽ ഞാൻ
മാന്തളിരായി മയങ്ങി വീഴും
ഒരു പൂങ്കുളിരായി ഞാൻ മയങ്ങി വീഴും

കരവല്ലികൾ നിന്നിൽ പടർന്നാലോ
കിങ്ങിണി പൊന്മണി തള ചിരിക്കും
കരവല്ലികൾ നിന്നിൽ പടർന്നാലോ
കിങ്ങിണി പൊന്മണി തള ചിരിക്കും
പൊന്മണി കാൽത്തളകൾ ചിരിച്ചാലോ
നിന്നാത്മ സ്നേഹം പകർന്നെടുക്കും
പൊന്മണി കാൽത്തളകൾ ചിരിച്ചാലോ
നിന്നാത്മ സ്നേഹം പകർന്നെടുക്കും
കാതിൽ നിൻ ഗാനമെന്നും അലയടിക്കും
ആഹാഹാ ഹാ ഹാ ഉം..ഉം.. ലാലാ...ലലലാ

ഈ രാത്രി ഓമലാളെന്തു ചെയ്യും
ഈ മണിയറയ്ക്കുള്ളിൽ എന്തു ചെയ്യും
മാരന്റെ തേൻമലർ മേനിയിൽ ഞാൻ
മാന്തളിരായി മയങ്ങി വീഴും
ഒരു പൂങ്കുളിരായി ഞാൻ മയങ്ങി വീഴും

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Ee Rathri Omalalenthu

Additional Info

Year: 
1984

അനുബന്ധവർത്തമാനം