ചെമ്പട്ടണിഞ്ഞമ്മ (ചെമ്പട്ട്)

ചെമ്പട്ടണിഞ്ഞമ്മ ചെമ്പകപ്പൂമര-
ക്കോവിലണഞ്ഞു നീ നാട് വാഴ്
നേരിന്റെ കാവലായ് വാളേന്തും കൈകളാൽ
ദോഷങ്ങൾ നീക്കി നീ നാട് കാക്ക്

വല്യാലിൻ തുഞ്ചത്ത് കുടികൊള്ളുന്നെക്ഷിയും
കാവേറും നാഗത്താന്മാരും തുണ
കലി തുള്ളും കോവലക്കൊടുവാളിൻ തുമ്പത്തും
അടിയങ്ങൾ നാവിലും വാഴാതെ നീ
കണ്ണേറാ ദോഷങ്ങൾ തീർത്തമ്മ കാക്കണേ
തിറയാടും കാവിൽ നീ വിളയാടണേ

ചെമ്പട്ടണിഞ്ഞമ്മ ചെമ്പകപ്പൂമര-
ക്കോവിലണഞ്ഞു നീ നാട് വാഴ്

ഈ വഴിയീ നേരം തുടികൊട്ടും പാട്ടുമായ്
സന്നിധി ചേരുന്നീ കോവിൽ മുന്നിൽ
കിഴികെട്ടി മാറാപ്പിൽ ജീവിതവേഷങ്ങൾ 
ആടുന്നീ തിരുമുൻപിൽ കൺതുറക്ക്
സന്താപം മാറ്റി നീ സന്തോഷമേറ്റണേ
പാപമെൻ നാവിൽ നീ ശ്രീയാവണേ

ചെമ്പട്ടണിഞ്ഞമ്മ ചെമ്പകപ്പൂമര-
ക്കോവിലണഞ്ഞു നീ നാട് വാഴ്
നേരിന്റെ കാവലായ് വാളേന്തും കൈകളാൽ
ദോഷങ്ങൾ നീക്കി നീ നാട് കാക്ക്
ദോഷങ്ങൾ നീക്കി നീ നാട് കാക്ക്
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Chembattaninjamma