മിഴികളിലഴകിന്‍

മിഴികളിലഴകിന്‍ പൂക്കാലം
കനവുകള്‍മെനയും പുലര്‍കാലമായ്
മഴവില്ലു തുന്നിയ തൊങ്ങലുമായ്
മയില്‍‌പ്പീലിച്ചിറകുകള്‍ നീര്‍ത്തുകയായ്
മനസ്സും മാനവുമൊരുപോലെ 
( മിഴികളിലഴകിന്‍ ... )

പൂന്തളിരിന്‍ പൊന്‍രേണുവുമായ്
വസന്തകാല മൌനം ...
താഴ്വരയില്‍ പൈന്തേൻ‌മഴയില്‍
അലിഞ്ഞലിഞ്ഞു പാടും 
നീയെന്‍നെഞ്ചിലുരുമ്മിയ ചന്ദനവല്ലകിയിന്നലെ മീട്ടീ
നീയെന്നുള്ളിലുറങ്ങുമൊരമ്പിളിമുത്തിനു ചാരുത കൂട്ടീ
ആരാരുമറിയാതെയേതോ
സ്വരമധുരിമയായ് നാം മൂളുകയായ്
( മിഴികളിലഴകിന്‍ ... )

വാര്‍മുകിലിന്‍ മഞ്ഞാടയുമായ്
വിരുന്നു വന്നയാമം ...
ഓര്‍മ്മകള്‍ തന്‍ പുല്ലാങ്കുഴലില്‍
നിറഞ്ഞുറഞ്ഞൊരീണം 
നീയെന്‍ചുണ്ടിലുണര്‍ത്തിയ മായികപഞ്ചമ രാഗപരാഗം
ഏതോ മാസ്മരമോഹനഭാവനചാര്‍ത്തിയ മൂകവികാരം
സല്ലാപസംഗീതമായി 
ഉള്ളിലിതളിടുമേതോ ശ്രുതിയായി 
(മിഴികളിലഴകിൻ ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhikalil Azhakin

Additional Info

Year: 
1996

അനുബന്ധവർത്തമാനം