മാനം മീതെ

മാനം മീതെ പാറിപ്പോകും
വാനമ്പാടീ കണ്ടോ നീ
മേഘച്ചുണ്ടിൽ മുത്താനെത്തും 
കൊട്ടാരങ്ങൾ
അങ്ങേലോകം കാണാൻ ചുമ്മാതിങ്ങേ
മൂലേ നിന്നാപ്പോലും
മാനം മുട്ടിത്തട്ടി നിൽക്കും മിന്നാരത്തിൽ
പറക്കാം പറന്നിറങ്ങാം 
ഈ കളിക്കളം ഒരുക്കാം ഒരുമനസ്സായ്
ഒരുങ്ങാം ഒരുങ്ങിയെത്താം
ഈ ഇടക്കയിൽ പെരുക്കാം പുതിയ താളം
വാടിപെണ്ണേ വേണ്ടാ നാണം
കൂടെയാടാൻ നീയും പോരു
മിന്നൽചിലമ്പോടേ.... തകതിത്തെയ് താളമോടെ..
വള്ളം കളി ഒന്നായ് നീ ആടുന്നുണ്ട് കൂടെ (2)
(മാനം... )

ആഘോഷം ആനന്ദാഘോഷം 
ആറാടാമാവോളം ..  ആറാടാമാവോളം 
ആയത്തിൽ ആകാശത്തേരിൽ 
ആവേശം കൊണ്ടാടാം ... ആവേശം കൊണ്ടാടാം 
ചേരാൻ വാ ചുവടിടയാൻ വാ
ചെറുകുരുവികളായ് വാ വന്നേ പൂക്കാലം
നേരാൻ വാ പുതുപുലരികളിൽ
നറുമലരുകളായ് വാ തന്നേ തപ്പാലം
ഈ രാവുമായും മുൻപേ മനമൊന്നായ് തമ്മിൽ കൂടാൻ
കൂട്ടം തെറ്റാതെന്നും ഈ കൂടാരത്തിൽ വാഴാൻ
വന്നേമൊന്നായ് പിന്നെ നമ്മൾ വാഴും 
മിന്നൽചിലമ്പോടേ.... തകതിത്തെയ് താളമോടെ..
വള്ളം കളി ഒന്നായ് നീ ആടുന്നുണ്ട് കൂടെ (2)
(മാനം... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanam Meethe

Additional Info

Year: 
2020

അനുബന്ധവർത്തമാനം