എല്ലാരും പോകുഞ്ചോ - D

കട്ടുറുമ്പേ നിക്കേ നിക്കേ
കാലുരണ്ടും പൊക്കേ പൊക്കേ
കണ്ണുരണ്ടും ചിമ്മേ ചിമ്മേ
മൊട്ടനുറാങ്ക് മൊട്ടനുറാങ്ക്

എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു
ഈ നാനും പോകുഞ്ചോ കുറിഞ്ചിമലയിലു
എന്റെ കൂടെ നീയും വാത്തമാ - ചുന്ദരീ
വാങ്കിത്തരാം ചാന്ത്ചിന്ദൂരം

എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു
തെങ്കാറ്റും പോകുഞ്ചോ കുറിഞ്ചിമലയിലു
നിന്റെകൂടെ ഞാൻ വരവീലാ - ചുന്ദരാ
വാങ്കിവര് ചാന്ത്ചിന്ദൂരം

ഏക്കിന് റ് പാടത്ത് വേലയുണ്ടേ
നീതാന് പോയ് വരീ വെളുത്തമാമാ
അമ്മയ്ക്കൊരു പുള്ളിച്ചേല വാങ്കിവരേണം
ഏക്കൊരു കരിമഷിയും കൊണ്ടത്തരേണം
തപ്പുകൊട്ടടി തുടിയെടുക്കെടി പെണ്ണേ പെണ്ണേ
കൊമ്പെടുക്കടി കൊഴലെടുക്കടി മാനേ മയിലേ

എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു
ഈ നാനും പോകുഞ്ചോ കുറിഞ്ചിമലയിലു
എന്റെ കൂടെ നീയും വാത്തമാ - ചുന്ദരീ
വാങ്കിത്തരാം ചാന്ത്ചിന്ദൂരം

കോടമഞ്ഞിറങ്ങുന്ന മേടരാവിൽ
കൊരമ്പക്കുട ചൂടുന്ന പൂനിലാവിൽ
കാട്ടുപെണ്ണേ നിൻ കഴുത്തിൽ താലി ചാർത്താം
കസ്തൂരിക്കവിളിണയിൽ മുത്തമേകാം
അലകൊടിച്ചൊരു കുടിലുവെച്ചിട്ട് വേണേ
വെണേ
കൊരവയിട്ടിട്ട് ചുവടുവച്ചിട്ട് മേളം മേളം

എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു
ഈ നാനും പോകുഞ്ചോ കുറിഞ്ചിമലയിലു
എന്റെ കൂടെ നീയും വാത്തമാ - ചുന്ദരീ
വാങ്കിത്തരാം ചാന്ത്ചിന്ദൂരം

എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു
തെങ്കാറ്റും പോകുഞ്ചോ കുറിഞ്ചിമലയിലു
നിന്റെകൂടെ ഞാൻ വരവീലാ - ചുന്ദരാ
വാങ്കിവര് ചാന്ത്ചിന്ദൂരം

കട്ടുറുമ്പേ നിക്കേ നിക്കേ
കാലുരണ്ടും പൊക്കേ പൊക്കേ
ടക്ക്ടക്കട ടക്കേടക്കേ
ടക്ക്ടക്കടടോം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ellarum Pokuncho - D

Additional Info

Year: 
1997

അനുബന്ധവർത്തമാനം