മാഘമാസ രഥമണഞ്ഞു

മാഘമാസ രഥമണഞ്ഞു
മന്മദന്റെ കൊടിയുയർന്നു
മാമരങ്ങൾ കുടപിടിച്ചു നമുക്കായി
ആ...ആഹാഹ...ആ...

എന്നിലൊരു മലർ വിരിഞ്ഞൂ അറിയാതെ
നെഞ്ചിലതിൻ മധു നിറഞ്ഞൂ നിന്നാലെ
ഞാനതിന്നു പകർന്നു തരാം നിനക്കായി
പുഷ്പശയ്യ വിരിച്ചു തരാം നിനക്കായി
അണയൂ അറിയൂ തുടിക്കുമെന്നുള്ളിന്നുള്ളം
(മാഘമാസ...)

കണ്ണുകളിൽ ഒരു രഹസ്യം പറയാതെ
തമ്മിൽ മാറാൻ ഒരു പുളകം ഉള്ളാലെ
നമ്മളൊന്നീ നീലിമയിൽ തനിച്ചാകെ
എന്നുമെന്റെ കൺതടങ്ങൾ വന്നാകെ
അണയൂ അണിയൂ തുടിക്കുമെൻ മെയ്യിൽ വർണ്ണം
(മാഘമാസ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maghamasa radhamananju

Additional Info

Year: 
1991

അനുബന്ധവർത്തമാനം