ആദ്യ ചുംബനം

ന ന ന നന....

ആദ്യ ചുംബനം...  അനുരാഗസംഗമം...
ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം..
ആദ്യ ചുംബനം...  അനുരാഗസംഗമം...
ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം..
മഴപെയ്തരാവിലെ മിഴി നെയ്ത സ്വപ്നം..
ഞാനെൻ മാറോടു ചേർത്ത് വച്ചൂ...
എന്നും കാത്തു വച്ചൂ....

ആദ്യ ചുംബനം...  അനുരാഗസംഗമം...
ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം..

പറയാതെ അറിയാതെ നീ വരും മൗനം
പ്രണയം സുഖകരമൊരു കാലം...
പറയാതെ അറിയാതെ നീ വരും മൗനം
പ്രണയം സുഖകരമൊരു കാലം...
മൃദുലനിലാവും ഋതുമതിയായി 
പ്രിയനേ ഒന്ന് വരുമോ നീ...

ആദ്യ ചുംബനം...  അനുരാഗസംഗമം...
ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം..

ഇമാമറഞ്ഞകലെ പൂക്കും പൂവും 
ഇന്നെന്റെ നിദ്രയും കവർന്നൂ...
ഇമാമറഞ്ഞകലെ പൂക്കും പൂവും 
ഇന്നെന്റെ നിദ്രയും കവർന്നൂ...
കുളിരിളം കാറ്റായ് നിന്റെ സുഗന്ധം 
കനവിൽ കവിതകളെഴുതീ...

ആദ്യ ചുംബനം...  അനുരാഗസംഗമം...
ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം..
ആദ്യ ചുംബനം...  അനുരാഗസംഗമം...
ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം..
മഴപെയ്തരാവിലെ മിഴി നെയ്ത സ്വപ്നം..
ഞാനെൻ മാറോടു ചേർത്ത് വച്ചൂ...
എന്നും കാത്തു വച്ചൂ....

ആദ്യ ചുംബനം...  അനുരാഗസംഗമം...
ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadya Chumbanam

Additional Info

Year: 
2004

അനുബന്ധവർത്തമാനം