തെമ്മാടി തിരകൾ

തെമ്മാടിത്തിരകൾ നമ്മൾ...
തീരം തേടണ കാലം....
തെങ്ങോലത്തുമ്പിൽ തെന്നൽ...
ഊഞ്ഞാലാടണ കാലം...
വാനോരം വാർമഴവില്ലിൽ
വാനേറാൻ ചിറകു കൊതിക്കണ പ്രായം...
വാനേറാൻ ചിറകു കൊതിക്കണ പ്രായം...

തെമ്മാടിത്തിരകൾ നമ്മൾ...
തീരം തേടണ കാലം....
തെങ്ങോലത്തുമ്പിൽ.. തെന്നലിൽ...
ഊഞ്ഞാലാടണ പ്രായം ...
വാനേറും വാർമഴവില്ലിൻ സ്വപ്നം കാണാണ പ്രായം
വാനേറാൻ ചിറകിൻ തൂവൽ കൂട്ടുകൊതിക്കണ പ്രായം
അൻപോലും വാക്കുമൊഴിഞ്ഞൊരു മനസ്സുകൊതിക്കണ പ്രായം
കൺപീലിയിൽ ഒരു നവരാഗം സ്വരമഴ പൊഴിയണ പ്രായം....
അങ്ങാടിയിൽ ഒരു കലപിലയുടെ നിറപറ നിറയണ നേരം  
വമ്പോടടിപിടിയുടെ പടഹമിതിടിമഴ പെയ്യണ പ്രായം....
തെമ്മാടിത്തിരകൾ നമ്മൾ...
തീരം തേടണ കാലം....
തെങ്ങോലത്തുമ്പിൽ.. തെന്നലിൽ...
ഊഞ്ഞാലാടണ പ്രായം ...

കടമിഴി നിറയണ കഥയുടെ കലവറ  
കരളുകളൊരു ചുടു കനലിൻ തടവറ
കടമിഴി നിറയണ കഥയുടെ കലവറ..
കരളുകളൊരു ചുടു കനലിൻ തടവറ
കടമൊരു മനസ്സിൻ കാണാനിലവറ
കലയൊരു കാലം കരുതിയ പൊൻപറ....  
 
തെമ്മാടിത്തിരകൾ നമ്മൾ...
തീരം തേടണ കാലം....

ഓർമ്മയുണ്ടോ ഓർമ്മയുണ്ടോ...
പെയ്തുപെയ്താലും തോരാത്ത മാനം...
ചോർന്നൊരോലക്കുടക്കീഴിൽ ബാല്യം..
കൂട്ടുകൂടും ഇണങ്ങും പിണങ്ങും..
കാത്തു കണ്ണീരു തൂവുന്ന കാലം
ഓർത്തുറങ്ങാതെ വിങ്ങുന്ന ബാല്യം...
ഓർത്തുറങ്ങാതെ വിങ്ങുന്ന ബാല്യം...
ഓർത്തുറങ്ങാതെ വിങ്ങുന്ന ബാല്യം...
ഓർമ്മയുണ്ടോ ഓർമ്മയുണ്ടോ...

തെമ്മാടിത്തിരകൾ നമ്മൾ...
തീരം തേടണ കാലം....
തെങ്ങോലത്തുമ്പിൽ തെന്നൽ...
ഊഞ്ഞാലാടണ കാലം...
വാനോരം വാർമഴവില്ലിൽ
വാനേറാൻ ചിറകു കൊതിക്കണ പ്രായം...
വാനേറാൻ ചിറകു കൊതിക്കണ പ്രായം...

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Themmadi thirakal

Additional Info

Year: 
2019

അനുബന്ധവർത്തമാനം