ആരുടെയോ ആരുടെയോ

ആരുടെയോ.. ആരുടെയോ
ഈ അജ്ഞാതമാം പീലികൾ ...
ആരുടെയോ.. ആരുടെയോ
ഈ സ്വപ്നത്തിൻ പൂവല്ലികൾ
തോരാതെ പെയ്യുന്നുവോ
ദൂരെ രാവോരമെതോ മഴ..
ഞാനെന്റെ കൈക്കുമ്പിളിൽ.. മൂകം
കോരാനൊരുങ്ങീടണോ..  
ആരും കാണാതേതോ കോണിൽ
ആരും കാണാതേതോ കോണിൽ
ഒരു പിടി പൊൻകിനാക്കളോ
വെറുമൊരു കണ്ണുനീരിതോ
തേടുന്നു ഞാനെന്തിനോ ഓ...ഓ..
ആരുടെയോ.. ആരുടെയോ
ഈ അജ്ഞാതമാം പീലികൾ ...

കാണിക്കാതെ താളിനുള്ളിൽ ഞാൻ സൂക്ഷിച്ചല്ലോ
മായപ്പീലിത്തുണ്ട് ...
കാലം വന്നാൽ മാറും നീലച്ചേല...
മോഹിച്ചല്ലോ നാളിൽ നാളിൽ പണ്ട്
വരുന്നതും വരാത്തതും അറിഞ്ഞിരുന്നാലോ
അപാരമാം വിഹായസ്സിൽ മറഞ്ഞിരിപ്പുണ്ടോ
കനിവെഴും ആത്മനാളമേ കരുണയെന്നുമേ
പാപത്തിൻ മുൾപ്പാതയിൽ ഓ ..

ആരുടെയോ.. ആരുടെയോ
ഈ അജ്ഞാതമാം പീലികൾ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arudeyo arudeyo

Additional Info

Year: 
2018

അനുബന്ധവർത്തമാനം