പുഴയെ

പുഴയേ പുഴയഴകേ കുളിരേ കുളിരഴകേ...

പുഴയേ പുഴയഴകേ കുളിരേ കുളിരഴകേ...
ഒരു രാജഹംസമായ് ഒരു വർണ്ണ മയൂഖമായ്  
ഒരു പ്രണയഗീതമായ് ഒഴുകിവാ...
ഒഴുകി ഒഴുകി ഒഴുകി ഒഴുകി വാ
നീ വാ....

ഒഴുകുന്ന നിന്മണി മാറിലെ വർണ്ണങ്ങൾ
ചാലിച്ചു ചാലിച്ചു ചിത്രം വരച്ചു ഞാൻ (2)

ഒരു ലാസ്യഭാവത്താൽ രതി നൃത്തമാടി നീ
കിലുങ്ങും കൊലുസ്സിട്ട മോഹിനിയായ് നീ
മോഹിനി നീ ഒഴുകി ഒഴുകി വാ
മോഹനി രാഗത്തിൽ പല്ലവി പാടാം
(സ്വരങ്ങൾ )
പുഴയേ... പുഴയഴകേ....
 
ഹിന്ദോളമായ് നീ തഴുകി വന്നാൽ
നിന്മണി മാറിൽ തന്ത്രികൾ മീട്ടാം
കനവിന്റെ ചേലിൽ ചെമ്പകമല്ലേ
മാനല്ലേ മാന്മിഴിയല്ലേ ..
കതിരല്ലെ കതിരിൻ പൂമണമല്ലേ
കരളല്ലേ നീയെൻ കളമൊഴിയല്ലേ
പുഴയേ പുഴയഴകേ കുളിരേ കുളിരഴകേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Puzhaye

Additional Info

Year: 
2018

അനുബന്ധവർത്തമാനം