സിന്ദൂരച്ചെപ്പുതട്ടിമറിഞ്ഞൂ

സിന്ദൂരച്ചെപ്പുതട്ടിമറിഞ്ഞൂ സന്ധ്യ
പൊട്ടുകുത്താനിരുന്നപ്പോള്‍
മന്ദാരപ്പൂങ്കുലകള്‍ ചിരിച്ചു
സുന്ദരി മുഖം കുനിച്ചു -സ്വര്‍ഗ്ഗ
സുന്ദരി മുഖം കുനിച്ചൂ
സിന്ദൂരച്ചെപ്പുതട്ടി മറിഞ്ഞൂ

ചെപ്പിനായ് കുനിഞ്ഞപ്പോള്‍
പെണ്ണിന്റെ കരിവള തട്ടിയുടഞ്ഞു
വള തട്ടിയുടഞ്ഞു
മാനത്തെ മുറ്റത്ത് മാനത്തെ മുറ്റത്ത്
കൊച്ചുകാര്‍മുകില്‍ മാലയായ് തീര്‍ന്നു
കൊച്ചുകാര്‍മുകില്‍ മാലയായ് തീര്‍ന്നൂ
സിന്ദൂരച്ചെപ്പുതട്ടി മറിഞ്ഞൂ

ചെപ്പുമായുയര്‍ന്നപ്പോള്‍ പെണ്ണിന്റെ
കാര്‍മുടി കെട്ടഴിഞ്ഞു മുടി കെട്ടഴിഞ്ഞു
മുല്ലപ്പൂ മൊട്ടെല്ലാം
മുല്ലപ്പൂ മൊട്ടെല്ലാം ദൂരെ
നക്ഷത്രപ്പൂക്കളായ് വിടര്‍ന്നു -ദൂരെ
നക്ഷത്രപ്പൂക്കളായ് വിടര്‍ന്നു

സിന്ദൂരച്ചെപ്പുതട്ടിമറിഞ്ഞൂ സന്ധ്യ
പൊട്ടുകുത്താനിരുന്നപ്പോള്‍
മന്ദാരപ്പൂങ്കുലകള്‍ ചിരിച്ചു
സുന്ദരി മുഖം കുനിച്ചു -സ്വര്‍ഗ്ഗ
സുന്ദരി മുഖം കുനിച്ചൂ
സിന്ദൂരച്ചെപ്പുതട്ടി മറിഞ്ഞൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sindooracheppu thattimarinju

Additional Info

Year: 
1981

അനുബന്ധവർത്തമാനം