സീതപ്പക്ഷീ സീതപ്പക്ഷീ

സീതപ്പക്ഷീ സീതപ്പക്ഷീ - നിന്റെ 
ശ്രീവല്ലഭനെന്നുവരും ശ്രീതിലകപ്പക്ഷീ
സീതപ്പക്ഷീ സീതപ്പക്ഷീ - നിന്റെ 
ശ്രീവല്ലഭനെന്നുവരും ശ്രീതിലകപ്പക്ഷീ
സീതപ്പക്ഷീ സീതപ്പക്ഷീ

കല്യാണവില്ലുകുലയ്ക്കും 
കര്‍ണ്ണികാരമാലയിടീയ്ക്കും ഒരുനാ‍ള്‍
ആ കൈവല്ലികളില്‍ നാഥന്‍ 
നിന്നെ കോരിയെടുക്കും
പീതാംബരമാകെയിലഞ്ഞും 
പീലിച്ചുരുള്‍ കൂന്തലഴിഞ്ഞും 
നിന്നെ വെളുപ്പിനു കണികണ്ടാല്‍
നിത്യമംഗല്യം ഗ്രാമകന്യകമാര്‍ക്കെല്ലാം 
നിത്യമംഗല്യം
(സീതപ്പക്ഷീ...)

ശൃംഗാരസ്വപ്നമുണര്‍ത്തും 
ചുണ്ടുകൊണ്ടുമുത്തണിയിക്കും ഒരുനാള്‍
ആ ശ്രീവത്സാങ്കിത വക്ഷസ്സില്‍ 
നീ വീണുമയങ്ങും
നാല്പാമരപൂഞ്ചോലകളില്‍
നാലാംകുളികഴിഞ്ഞു വരുമ്പോള്‍
നിന്നെ വെളുപ്പിനു കണികണ്ടാല്‍
നിത്യതാരുണ്യം ഗ്രാമസുന്ദരിമാര്‍ക്കെല്ലാം
നിത്യതാരുണ്യം
(സീതപ്പക്ഷീ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (3 votes)
Seethappakshi

Additional Info

അനുബന്ധവർത്തമാനം