ദുഃഖിതരേ കണ്ണീര്‍ ഒഴുക്കുവോരേ
ദുഃഖിതരേ - കണ്ണീര്‍ ഒഴുക്കുവോരേ
ദുഃഖിക്കൂ കണ്ണീരൊഴുക്കൂ ഇത്
അശരീരി - അശരീരി - അശരീരി
തില്ലക്കം തില്ലെടി തില്ലാലോ
തില്ലക്കം തില്ലെടി തില്ലാലോ
വയലാറെഴുതി - ഭാസ്കരനെഴുതി
തമ്പിയുമെഴുതി അശരീരി
അശരീരി - അശരീരി
തില്ലക്കം തില്ലെടി തില്ലാലോ
തില്ലക്കം തില്ലെടി തില്ലാലോ
തല്ലുകൊണ്ടീ തല്ലിപ്പൊളികള്‍
ഏങ്ങിയേങ്ങി കരയുമ്പോള്‍
ഒരശരീരി ഞങ്ങള്‍ രചിച്ചില്ലെങ്കില്‍
അശരീരികള്‍ക്കെന്തു സാരം - അതിന്‍
രചയിതർക്കിനി എന്തു സ്ഥാനം
തില്ലക്കം തില്ലെടി തില്ലാലോ
തില്ലക്കം തില്ലെടി തില്ലാലോ
യേശുദാസും ജാനകിയും
ജയചന്ദ്രനും പാടി ശോകരാഗം
ശോകരാഗം - ശോകരാഗം
തില്ലക്കം തില്ലെടി തില്ലാലോ
തില്ലക്കം തില്ലെടി തില്ലാലോ
കദനത്താലീ കള്ളപ്പരിഷകള്‍
ഹൃദയം വിങ്ങിത്തേങ്ങുമ്പോള്‍
ഒരു ശോകരാഗം ആലപിച്ചില്ലെങ്കില്‍
രാഗങ്ങള്‍ക്കിനി എന്തു സാരം - ദുഃഖ
ഗായകര്‍ക്കിനി എന്തു സ്ഥാനം!
തില്ലക്കം തില്ലെടി തില്ലാലോ
തില്ലക്കം തില്ലെടി തില്ലാലോ