ആലോലം മിന്നും

ആലോലം മിന്നും അഴകോലും നീലക്കണ്ണാകേ
തേനൂറും പൂമാരിയായ് ... (2)
ഈ നോക്കില്‍..ഈ വാക്കില്‍
ഈണം നെഞ്ചില്‍ മഞ്ഞാകും
നാമേതോ വെന്മേഘമായ്...
ആരാരും കാണാതിരു  മോഹങ്ങള്‍ മിണ്ടാതെ
ഒന്നാകും രാവോ വരവായ്
കാതില്‍ നാണം ചൊല്ലും
പുതു കനവാകും പ്രേമം..
നിന്നില്‍ കളിയെഴുതുന്നു കാവ്യം
പോലെ മഴ വിരലായ് ...
നീ നിന്‍ മൗനം കൊണ്ടേ
മൊഴി തിരയുമ്പോൾ  മോഹം
മുന്നില്‍ കുളിരെഴുതീടാം
വീണ്ടും വീണ്ടും  ഹിമകണമായ്

ആലോലം മിന്നും അഴകോലും നീലക്കണ്ണാകേ
തേനൂറും പൂമാരിയായ് (2)

നീയോതും കിന്നാരം.. കവിളോരം സമ്മാനം
ഈ യാമം സംഗീതമായ്...
ഞാനാകും തീനാളം.. തേടുന്നേ ഉന്മാദം
ഉരുകുന്നെ ഉയിരാവോളം...
മധുരാനന്ദമോ..നവ വാസന്തമോ
രഥമേറുന്ന സഞ്ചാരമോ...
തളിരോളങ്ങളിൽ  മഴവില്‍ പായയില്‍
അലിയുന്നേക മനമായി ഞാന്‍...

ആലോലം മിന്നും അഴകോലും നീലക്കണ്ണാകേ
തേനൂറും പൂമാരിയായ്...
ഉം...ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alolam minnum

Additional Info

Year: 
2017

അനുബന്ധവർത്തമാനം