ഇന്നലെകളിൽ

ഇന്നലെകളില്‍ മിന്നിയതെല്ലാം..
നൂറഴകോടെ വീണ്ടും.. വിരിയാം..
വന്‍ വിജയങ്ങള്‍ നിന്‍ വഴി നീളെ..
വന്നെതിരേല്‍ക്കും കാലം വരവായ്..
ഹോ ..ഹോ ...ഓ ഹോ ..

തടഞ്ഞതാകെയും.. 
കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ് 
ഉദിച്ചുയര്‍ന്നുവോ..
തളര്‍ന്ന പേരു നാം തിരിച്ചു നേടവേ..
താരങ്ങള്‍ പാടിയോ.. ഭാവുകമായ്
ഇന്നൊരു മറഞ്ഞൊരു ജാലകം തുറക്കുകയായ്
കണ്ണോരം കനവുകള്‍.. പാറിടും നിമിഷമിതാ..
മാഞ്ഞില്ലേ ചിതറിയ രാവിന്‍.. ഇരുളലകള്‍
ചേരുന്നു കതിരുകള്‍ തൂകിടും പുലരൊളികള്‍...
ഓ ..ഓഹോ..

കുതിച്ചോടും കാറ്റിന്‍ വേഗം..
കരുത്തായി കാത്തീടാം.. 
നിനച്ചീടും തീരത്തെല്ലാം..
ഞൊടിക്കുള്ളില്‍ ചെന്നീടാം..

ഇന്നലെകളില്‍.. മിന്നിയതെല്ലാം..
നൂറഴകോടെ വീണ്ടും.. വിരിയാം..
വന്‍ വിജയങ്ങള്‍ നിന്‍ വഴി നീളെ..
വന്നെതിരേല്‍ക്കും കാലം വരവായ്..
അണഞ്ഞിടാ കനല്‍ക്കടല്‍ തെളിഞ്ഞിടാം
പടക്കളം ഉരുക്കിടാന്‍ പറന്നിടാം ..

തടഞ്ഞതാകെയും.. 
കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ് 
ഉദിച്ചുയര്‍ന്നുവോ..
തളര്‍ന്ന പേരു നാം തിരിച്ചു നേടവേ..
താരങ്ങള്‍ പാടിയോ.. ഭാവുകമായ്
ഇന്നൊരു മറഞ്ഞൊരു ജാലകം തുറക്കുകയായ്
കണ്ണോരം കനവുകള്‍.. പാറിടും നിമിഷമിതാ..
മാഞ്ഞില്ലേ ചിതറിയ രാവിന്‍.. ഇരുളലകള്‍
ചേരുന്നു കതിരുകള്‍ തൂകിടും പുലരൊളികള്‍...
ഓ ..ഓഹോ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innalekalil

Additional Info

Year: 
2017

അനുബന്ധവർത്തമാനം