മാവില കുടിൽ

ഉം ..ഉം 
ലാലല്ല ലല്ലാ ലാലല്ല ലല്ലാ ലാലല്ല ലല്ലാ ലാലലല്ലാ... 
മാവിലക്കുടിൽ പൈങ്കിളി... 
കോകിലക്കിളി പാടടീ...
വീണുകിട്ടിയ പൂങ്കുഴൽ മഴക്കാർ നിറക്കിളി ഊതെടീ 
മാവിലക്കുടിൽ പൈങ്കിളി... 
കിളി കോകിലക്കിളി പാടടീ...
വീണുകിട്ടിയ പൂങ്കുഴൽ മഴക്കാർ നിറക്കിളി ഊതെടീ 
താഴ്‌വരയിൽ കുഞ്ഞുതെന്നൽ താളമിടും നേരത്ത്
ഏഴുസ്വരം തൊട്ടെടുത്തെൻ 
നെഞ്ചകത്തേ കൊമ്പത്ത്...

അറിയുമോ.. കരിമുകിൽ മലയുടെ മാറിൽ
പനിമഴയായ് പെയ്ത പാട്ട് (2 )
മഞ്ഞുമാല കോർക്കും.. ഋതുസുന്ദരിയുടെ 
പ്രിയനൊരിടയനാദ്യരാഗമോതുന്നൊരു പാട്ടുമേകുമോ
താഴ്‌വരയിൽ കുഞ്ഞുതെന്നൽ താളമിടും നേരത്ത്
ഏഴുസ്വരം തൊട്ടെടുത്തെൻ 
നെഞ്ചകത്തേ കൊമ്പത്ത്...

കിലുകിലും.. കളകളം.. അരുവികൾ വീണ്ടും
കൊലുസ്സുകൾ ചാർത്തുന്ന പാട്ട് (2)
ഓർമ്മയാറ്റിലൂടെ... 
കടലാസുതോണിയൊഴുകിയൊഴുകി..
ബാല്യതീരമെത്തുന്നൊരു.. പാട്ടുമേകുമോ..

ഉം ..ഉം 
ലാലല്ല ലല്ലാ ലാലല്ല ലല്ലാ ലാലല്ല ലല്ലാ
ഏഴു സ്വരം തൊട്ടെടുത്തെൻ 
നെഞ്ചകത്തേ കൊമ്പത്ത്...
​മാവിലക്കുടിൽ പൈങ്കിളി.. 
കോകിലക്കിളി പാടടീ...
വീണുകിട്ടിയ പൂങ്കുഴൽ.. മഴക്കാർ നിറക്കിളി ഊതെടീ
താഴ്‌വരയിൽ.. കുഞ്ഞുതെന്നൽ താളമിടും നേരത്ത്
ഏഴു സ്വരം തൊട്ടെടുത്തെൻ 
നെഞ്ചകത്തേ കൊമ്പത്ത്...
ലാലലല്ലാ ലാലലല്ലാ ലാലലല്ലാ ലാലലല്ലാ
ഉം ..ഉം ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mavila kudil

Additional Info

Year: 
2017

അനുബന്ധവർത്തമാനം