കണ്ണഞ്ചുന്നൊരു

കണ്ണഞ്ചുന്നൊരു നാടുണ്ടിങ്ങ്
കണ്ണാടിക്കല്‍ പേരാണ്..
അടിതട ചോടും വരുതിയിലാക്കിയ
വിരുതൻമാരുടെ ഊരാണ്..
പോരിനിറങ്ങിയ നേരത്തെല്ലാം
വീര്യം കണ്ടത് നേരാണ്...
കൊമ്പു കുലുക്കിയ വമ്പൻമാരിൽ 
മുന്‍പേ ഉള്ളിവനാരാണ്...
കാലു കുത്തിയോരേതു മണ്ണും
കൈ വണങ്ങിയതാണെന്നും..
ചീറ്റിയെത്തിയ കാട്ടുപോത്തും
തോറ്റു മാറിയതാണയ്യാ

മത്സരത്തിന്‍ നാളുറച്ചാല്‍
ഉത്സവത്തിന്‍ ഓളമല്ലേ..
ആളകമ്പടി ശിങ്കിടികള്‍...
മുന്നൊരുക്കം തിരുതകൃതി
സൂര്യനെത്തും മുന്‍പുണര്‍ന്നേ.. 
മെയ്ക്കരുത്തിന്‍ മുറകളുമായ് 
മല്ലനവന്‍ കല്ലുറപ്പായി
എല്ലുകളെ മാറ്റുകയായ്...
എണ്ണമിന്നും പൊന്നുടലില്‍
പെണ്ണുങ്ങളോ കണ്ണുഴിഞ്ഞേ.... 
അടുപ്പിനുള്ളില്‍ തീയണയാതടുക്കളകള്‍ 
അടര്‍ക്കളമായ് ... 
ആട്ടിറച്ചി മുട്ടകളും നാട്ടില്‍ വേറെ കിട്ടുകില്ലേ..
ഗോദയതില്‍ ആര്‍ ഭരിക്കും...
കാത്തിരിക്കും കാറ്റു പോലും..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannanchunnoru

Additional Info

Year: 
2017

അനുബന്ധവർത്തമാനം