ജീവിതമെന്നത്

ജീവിതമെന്നത്‌ വേഗത ഏറിയ ട്വന്റി ട്വന്റി
ആശകളാമൊരു പന്ത് പറക്കണ ട്വന്റി ട്വന്റി
പരിമിതമാമൊരു നേരം...
വലിയൊരു ലക്‌ഷ്യം...
ചെറിയൊരു കൈപ്പിഴപോലും
ഗതിയിത് മാറാന്‍
ഹേയ് കടുകിട പതറാതാവെശതിന്‍ പൂരം... (2)

ഇരു കയ്യും ഇരു കണ്ണും ഇഴചേര്‍ന്നേ വരണം
ഒരു പന്തില്‍ ഒരു റണ്ണില്‍ വിധി മാറി മറിഞ്ഞു വരാം
എതിരാളി വലുതാട്ടെ.. പതറേണ്ട തരിയും
മിഴി മുന്നില്‍ ഒരു ലക്‌ഷ്യം..
അതിലേക്കു നടക്കുക നീ
അപകട വഴിയേ..അലസത അരുതേ
മൈതാനമിതില്‍.. തുടരാന്‍ കളിയാട്ടമിതാ
പോരാടുന്നു നാം.. നേടുന്നു..ജയമേറുന്നു നാം..
( ജീവിതമെന്നത്‌ വേഗത )

പലതോതും എരിയേറ്റും കളി കാണുന്നവരെ
അലിയല്ലേ അതിലൊന്നും ജയമുള്ളവന്‍ ഒത്തുജനം
അറിയൂ നിന്‍ ബലമെന്തോ അതിലൂന്നീടുക നീ
ക്ഷമയോടെ പോരുതീടൂ..
കളി നിന്റെ വഴിക്ക് വരും..
അതിരുകള്‍ അലിയൂ മറുപുറമണയൂ
മൈതാനമിതില്‍ ഇനി നിന്‍ ജയഘോഷമിതാ
പോരാടുന്നു നാം നേടുന്നു..ജയമേറുന്നു നാം
പോരാടുന്നു നാം നേടുന്നു..ജയമേറുന്നു നാം

(ജീവിതമെന്നത്‌ വേഗത )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevithamennath

Additional Info

Year: 
2017

അനുബന്ധവർത്തമാനം