ഒരായിരം സ്വപ്നം

ഒരായിരം സ്വപ്നം വിരിഞ്ഞൂ...
ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........ (2)
കടം തരാൻ മുത്തുകളുണ്ടേ കൈക്കുടന്നയിൽ
മനസ്സിലെ ചിപ്പികളുണ്ടേ.... ഹേയ്.....
കടം തരാൻ മുത്തുകളുണ്ടേ കൈക്കുടന്നയിൽ
മനസ്സിലെ ചിപ്പികളുണ്ടേ....

ഒരായിരം സ്വപ്നം വിരിഞ്ഞൂ...
ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........

ലാ.... ലാ.....ലാല ല........

മാനത്തെ നക്ഷത്രകിണ്ണത്തിൽ കാണാത്ത പൊൻമുത്തിൻ  മുത്താരക്കല്ലുണ്ട്.... (2)
കണ്ടാലേതു പൂമാരനും ഒന്നു നോക്കും
ചിരി മത്താപ്പുണ്ട്..... (2)
ചന്ദനമണി മഞ്ചലിലൊരു മന്നവനുടെ വരവുണ്ട്

ഒരായിരം സ്വപ്നം വിരിഞ്ഞൂ...
ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oraayiram swapnam

Additional Info

Year: 
1993

അനുബന്ധവർത്തമാനം