പൊന്നും കിനാവേ

പൊന്നും കിനാവേ പുലർമണി പ്രാവേ
പുന്നാരം ചൊല്ലാതെ ചിങ്കാരച്ചിറകുമായ് പോകയോ.... ഓ... ഓ..... പോകയോ...
തഞ്ചിക്കൊഞ്ചാതെ തുള്ളിത്തുടിയ്ക്കാതെ
വല്ലോരും കണ്ടാലിപ്പുന്നാരക്കുറുമ്പുകൾ നാണമായ്... ഓ... ഓ.... നാണമായ്.....
അകലേ മലർത്താഴ്വരയഴകു തലോടുകയായ് നമുക്കായ്
നറുതേൻ കുളിർപ്പൂവിലൊരമൃതമുലാവുകയായ് നമുക്കായ്......

പൊൻപരാഗം നെഞ്ചിലേറ്റി ചൂടാമല്ലി പൂ ചൂടി
താമരകൺകളിൽ കാർമഷിചിന്നിയ കാണാസ്വപ്നത്തേൻ മൂടീ....
വെൺ നിലാവിൻ മഞ്ചലേറി മായാമഞ്ഞിൽ  കൂത്താടി
വെൺനുര ചിന്നിയ കാൽത്തള ചാർത്തിയ താഴേപ്പുഴയിൽ നീരാടീ...
പാഴ്മുളം തണ്ടുമായ് പാടി വരുന്നൊരു പൂങ്കാറ്റേ
വാരിളം ചുണ്ടിലേ രാഗമെനിയ്ക്ക് തരാമോ നീ
നിൻ മാറിൽ ചായാൻ കാത്തുനില്പ്പൂ ഞാൻ

(പൊന്നും കിനാവേ......നാണമായ് )

മൺചെരാതിൽ കൺമിഴിയ്ക്കും ഏതോ മൗനപ്പൊൻനാളം
രാത്രിയിലെൻ മിഴി നീട്ടിയൊരുയ്ക്കിയ തീരാമോഹ ശ്രീദീപം
നിൻ തലോടൽ മെയ്യിലേറ്റാൽ താനേ പൂക്കും വാസന്തം
അമ്പിളി തെളിയുമൊരമ്പല നടയിൽ താരജാല പൂക്കാലം
ആതിരാക്കുന്നിലേ അമ്പലമേട്ടിൽ കല്യാണം
പാതിരാക്കൂട്ടിലേ തൂവൽ മെത്തയിലാഘോഷം
എന്നാണെൻ കണ്ണേ രാഗമംഗലം.... (പല്ലവി)

പൊന്നും കിനാവേ പുലർമണി പ്രാവേ
പുന്നാരം ചൊല്ലാതെ ചിങ്കാരച്ചിറകുമായ് പോകയോ.... ഓ... ഓ..... പോകയോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnum kinaave

Additional Info

Year: 
1996

അനുബന്ധവർത്തമാനം