കുരുത്തോല

മറിയമെന്ന മഹതി പെറ്റൂ
മഹിതനായ കർത്താവിന്നെ
അഗതിയായ കുഞ്ഞാടുകൾക്കിടയനായവനെ
അവനെ സ്തുതിച്ച് പാടുന്നേ
ഹലെലുയ..... ആ.....

കുരുത്തോലപ്പീലി പെരുന്നാൾ
തിരുനാമം പാടും തിരുനാൾ
പവിഴക്കുട ചൂടി കസവ് ഞൊറി ചാർത്തി
പള്ളിയിൽ നാമന്ന് പോയി
പുത്തൻ പള്ളിയിൽ നാമന്ന് പോയി..... (2)

ഒന്നും ഒന്നും രണ്ടും രണ്ടും മൂന്നും മൂന്നും നാലും നാലും അഞ്ചും അഞ്ചും ആറും ആറും ഏഴും ഏഴും എട്ടും....
എട്ടും എട്ടും ഏഴും ഏഴും ആറും ആറും അഞ്ചും അഞ്ചും നാലും നാലും മൂന്നും മൂന്നും രണ്ടും രണ്ടും ഒന്ന്....

മിന്നാമിന്നി നിന്നെപോലെ മിന്നായങ്ങൾ മിന്നി
ആത്തിരി പൂക്കൾ അൾത്താര മേലേ മെല്ലേ ഊഞ്ഞാലാടീ
നിന്നെ വെഞ്ചരിച്ച് ഇന്നലെ തഞ്ചി കൊഞ്ചി കുണുങ്ങിയൊരച്ചൻ 
പഞ്ചാരപ്പായസമാണോടീ
താന തന്താന താനാ.......
ഒഴിക്കാം കഴിക്കാം പറക്കാം
തനനാ ന.............
പവിഴക്കുട ചൂടി കസവ് ഞൊറി ചാർത്തി
പള്ളിയിൽ നാമന്ന് പോയി
പുത്തൻ പള്ളിയിൽ നാമന്ന് പോയി.....

കുഞ്ഞാനമ്മേ കുഞ്ഞാറ്റമ്മേ നിന്നെ പൊന്നാൽ മൂടാം
പുന്നാരിക്കും വാവായി മാറ്റി നിന്നെ കണ്ണായി പോറ്റാം
നിന്നെ കണ്ണടിച്ചിന്നലെ പള്ളി മുട്ടീന്ന് ചെത്തിയ വക്കച്ചനുണ്ടായ ചെക്കനാണോ
താന തന്താന താനാ.......
കുടുക്കാം ഇടിക്കാം ഒതുക്കാം

കുരുത്തോലപ്പീലി പെരുന്നാൾ
തിരുനാമം പാടും തിരുനാൾ
പവിഴക്കുട ചൂടി കസവ് ഞൊറി ചാർത്തി
പള്ളിയിൽ നാമന്ന് പോയി
പുത്തൻ പള്ളിയിൽ നാമന്ന് പോയി..... (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuruthola

Additional Info

Year: 
2006

അനുബന്ധവർത്തമാനം