തേനാണ് നിൻ

തേനാണ് നിന്‍ സ്വരം പാട്ടുകാരി
പൂവാണ് നിന്‍ മനം കൂട്ടുകാരി

തേനാണ് നിന്‍ സ്വരം പാട്ടുകാരി
പൂവാണു നിന്‍ മനം കൂട്ടുകാരി
രാഗം വിടരുന്ന നിന്‍ മനസ്സില്‍
അനുരാഗമായി ഞാനലിഞ്ഞോട്ടേ അലിഞ്ഞോട്ടേ
തേനാണ് നിൻ സ്വരം പാട്ടുകാരി

നാവില്ലയെങ്കിലും നിന്നുടെ ആത്മാവില്‍‌
നാദമായി ഞാന്‍ വിടരും......
നാദമായി ഞാന്‍ വിടരും.......(2)
ഒരു മാത്ര നേരവും പിരിയാതെ നിന്നുടെ
മണിമാറില്‍ ഞാന്‍ പടരും......(2)

തേനാണ് നിന്‍ സ്വരം പാട്ടുകാരി
പൂവാണ് നിന്‍ മനം കൂട്ടുകാരി

ഒരു പൂ വിടരുമ്പോൾ  നിന്‍ ഹൃദയത്തില്‍ ഞാന്‍
ആയിരം പൂ വിടര്‍ത്തും പതിനായിരം പൂ വിടര്‍ത്തും.......(2)
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചെടുത്തു  ഞാന്‍
മനസ്സില്‍ തിരി കൊളുത്തും (2).....പല്ലവി

തേനാണ് നിന്‍ സ്വരം പാട്ടുകാരി
പൂവാണ് നിന്‍ മനം കൂട്ടുകാരി......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenaanu nin

Additional Info

അനുബന്ധവർത്തമാനം