മാരിവില്ല് മണ്ണിൽ

മാരിവില്ല് മണ്ണിൽ നെയ്ത മായാദ്വീപിലൂടെ
കൂരിരുൾ വന്നുമൂടിയോ
പാതി മിന്നി ദൂരെ നിന്ന മായാരാഗമേഘം
മൂകമായ് മാഞ്ഞുപോകയോ
കാറ്റുവന്നു തൂളിയോ ജീവതാളമർമ്മരം...
പാതിമെയ് മറന്നുനിന്നിലൊന്നു തേങ്ങിയോ
ഹൊഹോഹോ... ഓഹോഹോ...

ഒരേ... ശോകമൂകമാം ചില്ലുകൂട്ടിലെ പാവകൾ
ഒരേ.. കണ്ണുനീർക്കടൽ നീന്തിയെത്തവേ ശൂന്യത
വർണ്ണസൂര്യനിന്നു വീണുടഞ്ഞീ.. വികാരസാഗരത്തിൽ
ഒരരിയ തൂനിലാവായ്... വാ.....

ഇതാ.. കൈക്കുടന്നയിൽ.. ചേർത്തുവച്ചൊരീ വെണ്ണിലാവതേ
പൂത്ത ചില്ലയിൽ ചേക്കേയേറുവാൻ ചായവേ
കണ്ണിലേ കിനാവുപാടമെല്ലാം.. ഇരുണ്ടുപോയ വാനിൽ
ഒരരിയ നേർവെളിച്ചം... താ.....

മാരിവില്ല് മണ്ണിൽ നെയ്ത മായാ ദ്വീപിലൂടെ
കൂരിരുൾ വന്നുമൂടിയോ....
പാതി മിന്നി ദൂരെ നിന്ന മായാരാഗമേഘം
മൂകമായ്... മാഞ്ഞുപോകയോ
കാറ്റുവന്നു തൂളിയോ... ജീവതാളമർമ്മരം
പാതിമെയ് മറന്നുനിന്നിലൊന്നു തേങ്ങിയോ...
ഹൊഹൊഹോ...ഒഹൊഹൊ ഹൊഹൊഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Marivillu mannil

Additional Info

Year: 
2017

അനുബന്ധവർത്തമാനം