ഇന്നോളം എന്നെപ്പോല്‍

 

ഇന്നോളം എന്നെപ്പോല്‍ 
എത്ര പേര്‍ വീഴ്ത്തിയ
കണ്ണീരാണു നീ വന്‍കടലേ 
കണ്ണീരാണു നീ വന്‍കടലേ 
കണ്ണീരാണു നീ വന്‍കടലേ

കളിമണ്ണു കൂട്ടി കളിവീടു കെട്ടി
കളിമണ്ണു കൂട്ടി ഞാന്‍ കളിവീടു കെട്ടി
കാലാല്‍ തട്ടി ഉടച്ചതു പോല്‍‌ - വിധി ‌
കാലാല്‍ തട്ടി ഉടച്ചതു പോല്‍‌
അലിയാത്ത പാറയില്‍ നിന്‍ തിരമാലകള്‍
തലതല്ലിക്കേഴുന്നതെന്തിനാലോ (2)
(ഇന്നോളം.... )

ഒരുമിച്ചു വാഴാന്‍ ആകാത്ത ദേവനെ
ഒരു നോക്കു കാണാന്‍ മാത്രമായ് -
കരുതിയ വിശ്വാസം കരളിന്റെ ആശ്വാസം
കടലേ നീയും കൈവെടിഞ്ഞോ (2)
(ഇന്നോളം.... )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innolam enneppol

Additional Info

Year: 
1963

അനുബന്ധവർത്തമാനം